UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജീവിക്കാന്‍ കൊള്ളാത്ത സ്ഥലമായി കേരളം മാറി: ദയാ ബായി

കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു തുറന്ന കത്ത് എഴുതിക്കൊണ്ടിരിക്കുകയാണെന്ന് ദയാ ബായി

വിദ്യാഭ്യാസം കൂടിയ സ്ഥലമായിട്ടും കേരളം ജീവിക്കാന്‍ കൊള്ളാത്ത സ്ഥലമായി മാറിയെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായി. ‘വിദ്യാഭ്യാസം കൂടിയ സ്ഥലമായിട്ടും ആരും ഒന്നിനും പ്രതികരിക്കുന്നില്ല. റാഗിംങ്ങും പ്രകൃതി ചൂഷണവും ആദിവാസികളുടെ പ്രശ്നങ്ങളും അടക്കമുള്ള കാര്യങ്ങളില്‍ ആരും പ്രതികരിക്കുന്നില്ല. ‘ കൊല്ലം കടപ്പാക്കട ടി കെ ഡി എം സ്കൂളില്‍ നടക്കുന്ന എന്‍ എസ് എസ് സംസ്ഥാന വാര്‍ഷിക ക്യാമ്പില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു ദയാ ബായി.  നോട്ട് നിരോധന വിഷയത്തില്‍ കുട്ടികളുടെ അഭിപ്രായം ചോദിച്ച അവര്‍  കുട്ടികള്‍ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടണം എന്നു ആവശ്യപ്പെട്ടു. ‘ നോട്ട് നിരോധനം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങളെ കുറിച്ച് നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു തുറന്ന കത്ത് എഴുതിക്കൊണ്ടിരിക്കുകയാണ്.’ ദയാ ബായി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍