UPDATES

ഡിബി കോളെജ് അപകടം: പ്രതി പിടിയില്‍

അഴിമുഖം പ്രതിനിധി

ശാസ്താംകോട്ട ഡിബി കോളെജില്‍ ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ വാഹനം ഓടിച്ചിരുന്നയാള്‍ പിടിയില്‍. ഹിന്ദി ബിരുദ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സയനയെ ഇടിച്ച ബൈക്ക് ഓടിച്ചിരുന്ന ഹരികുമാറാണ് പിടിയിലായത്. സുഹൃത്തിനെ കോളെജില്‍ കൊണ്ടുവിട്ട് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും അപകടത്തെ കുറിച്ച് ചാനലുകളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഒളിവില്‍ പോയതെന്നും ഹരികുമാര്‍ പൊലീസിനോട് പറഞ്ഞു. സൈനയെ പരിചയമില്ലെന്നും ഹരികുമാര്‍ മൊഴി നല്‍കി. ബൈക്കിടിച്ചതിനെ തുടര്‍ന്ന് തലയടിച്ചു വീണ സയന ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍