UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വിശ്വ വിഖ്യാത തെറി’ ഡിസി ബുക്‌സ് പുന:പ്രസിദ്ധീകരിക്കുന്നു

അഴിമുഖം പ്രതിനിധി

എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ച ഗുരുവായൂരപ്പന്‍ കോളെജ് മാഗസിന്‍ ‘വിശ്വ വിഖ്യാത തെറി’ ഡിസി ബുക്‌സ് പുനപ്രസിദ്ധീകരിക്കുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തേയും ജുഡീഷ്യറിയേയും അപമാനിച്ചു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീബുദ്ധന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഭഗത് സിംഗ് എന്നിവരെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് ആര്‍ എസ് എസിന്റെ വിദ്യാര്‍ത്ഥി സംഘടന കോളെജിന്റെ 2014-15 വര്‍ഷത്തെ മാഗസിന്‍ കത്തിച്ചത്. ഗുരുവായൂരപ്പനെ നിന്ദിച്ചുവെന്നും എബിവിപി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

മാഗസീനില്‍ ഉന്നയിച്ച ദളിത് രാഷ്ട്രീയം പൊതു സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ലേഖനങ്ങള്‍ സമാഹരിക്കാന്‍ തീരുമാനിച്ചതെന്ന് ഡിസി ബുക്‌സ് പ്രതിനിധി അഴിമുഖത്തോട് പറഞ്ഞു.അടുത്തയാഴ്ചയോടെ വിപണിയിലെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍