മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ ഇവ അനാഥമായി കിടക്കുകയാണ്
നാടിനെ നടുക്കിയ നന്ദന്‍കോട് കൂട്ടക്കുരുതിയില്‍ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നില്‍ പുഴുവരിച്ച് കിടക്കുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാം കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ ഇവ അനാഥമായി കിടക്കുകയാണ്.
മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ നാല് മൃതദേഹങ്ങളും മോര്‍ച്ചറിയുടെ മുന്നില്‍ തന്നെയാണ് ഇവ വച്ചിരിക്കുന്നത്. ഡോ. ജീന്‍ പത്മ, ഭര്‍ത്താവ് പ്രൊഫ. രാജരങ്കം, മകള്‍ കാരലിന്‍, ബന്ധു ലളിത എന്നിവരെയാണ് മകനായ കേദര്‍ ജിന്‍സണ്‍ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്.