എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയായി. അഴിക്കോട് നിന്നും സിപിഐഎം സ്വതന്ത്രനായി മത്സരിക്കുന്നത് എം വി നികേഷ് കുമാറാണ്. കൂത്തുപറമ്പ് വെടിവയ്പ്പും രക്തസാക്ഷിത്വവും സിപിഐഎം സൗകര്യപൂര്‍വം മാറ്റി വച്ചു. എന്നാല്‍ അതൊന്നും മറക്കാന്‍ കഴിയില്ലെന്ന് നികേഷിന് എതിരെ കോളെജില്‍ എസ് എഫ് ഐയെ നയിച്ച നേതാവിന്റെ കത്ത് നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നു. എസ് എഫ് ഐയിലൂടെ വളര്‍ന്നു വന്ന സീതാറാം യെച്ചൂരി സംഘടനയെ വഞ്ചിച്ചുവെന്നും അദ്ദേഹം എസ് എഫ് ഐയെ പിരിച്ചു വിടണമെന്നും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളെജിലെ എസ് എഫ് ഐ യൂണിറ്റ് മുന്‍ പ്രസിഡന്റായ ജയകൃഷ്ണന് ബാലകൃഷ്ണന് ആവശ്യപ്പെടുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.