UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെല്‍ഫിയില്‍ രമിക്കുന്ന പ്രധാനമന്ത്രി, മരിക്കുന്ന ഇന്ത്യക്കാര്‍

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യയ്ക്ക് ഒരു സെല്‍ഫി പ്രേമിയായ പ്രധാനമന്ത്രിയുണ്ടാകാം, പക്ഷേ സെല്‍ഫിപ്രേമം  ഇന്ത്യക്കാര്‍ക്ക് അത്ര നല്ല വാര്‍ത്തകളല്ല നല്‍കുന്നത്.

ലോകത്ത് കഴിഞ്ഞ വര്‍ഷം സംഭവിച്ച 27  ‘സെല്‍ഫി മരണങ്ങളില്‍’ പകുതിയും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2015-ല്‍ ഓടിവരുന്ന തീവണ്ടിയ്ക്ക് മുന്നില്‍, വിനോദയാത്രക്കിടെ മറിഞ്ഞ ഒരു ബോട്ടില്‍, 60 അടി താഴ്ച്ചയിലേക്ക് ഇടിഞ്ഞുവീണ ഒരു പാറമുകളില്‍, ശാന്തസുന്ദരമായ ഒരു നദിയുടെ വഴുക്കലുള്ള വക്കില്‍, എല്ലാം ഇന്ത്യക്കാര്‍ സെല്‍ഫിക്കായി സ്വയം ഹോമിച്ചു. സെപ്തംബറില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ ജപ്പാനില്‍ നിന്നുള്ള ഒരു സഞ്ചാരി ടാജ്മഹലിന്റെ പടികളില്‍ ഉരുണ്ടുവീണ് തലയ്ക്ക് ഗുരുതരമായ പരിക്കുപറ്റി.

മുംബൈ പോലീസ് നഗരത്തില്‍ ഈയാഴ്ച്ച ഒരു ഡസനിലേറെ ‘സെല്‍ഫി നിരോധിത മേഖലകള്‍’ പ്രഖ്യാപിച്ചിരിക്കുന്നു. ശനിയാഴ്ച്ച ബാന്ദ്രയിലെ പാറകള്‍ നിറഞ്ഞ പ്രദേശത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ മൂന്നു പെണ്‍കുട്ടികള്‍ അറബിക്കടലില്‍  ഒലിച്ചുപോയതിന്റെ പശ്ചാത്തലത്തിലാണിത്.

നഗരത്തിലെ പ്രസിദ്ധമായ സഞ്ചാരീബാഹുല്യമുള്ള മറൈന്‍ ഡ്രൈവ് പോലുള്ള സ്ഥലങ്ങളില്‍ സെല്‍ഫി അപകടങ്ങള്‍ കുറക്കാന്‍ ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കുകയും മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുകയും ചെയ്യാന്‍ നഗരസഭ അധികൃതരോടു ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുംബൈ പോലീസ് വക്താവ് ധനഞ്ജയ് കുല്‍ക്കര്‍ണി ബി ബി സിയോട് പറഞ്ഞു. പോലീസും മുന്നറിയിപ്പ് നല്കും.

സെല്‍ഫി എടുക്കുന്നവര്‍ വഴിയില്‍ ഉണ്ടാക്കുന്ന കുരുക്ക് തിക്കും തിരക്കും അപകടങ്ങളും ഉണ്ടാക്കുമെന്ന് ഭയന്ന് കഴിഞ്ഞ വര്‍ഷത്തെ കുംഭമേളയിലും സെല്‍ഫി നിരോധിത മേഖലകള്‍ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ച ചില ‘സെല്‍ഫി മരണങ്ങള്‍’ നോക്കുക:
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വേഗതയില്‍ വന്നിരുന്ന ഒരു തീവണ്ടിക്ക് മുന്നില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച 20നും 22-നും ഇടയ്ക്കു പ്രായമുള്ള മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. റിപ്പബ്ലിക് ദിനത്തില്‍ താജ്മഹല്‍ കാണാന്‍ ആഗ്രയിലേക്ക് പോവുകയായിരുന്നു അവര്‍. പോകും വഴി തീവണ്ടിപ്പാലത്തിനരികില്‍ നിര്‍ത്തി ഒരു ‘സാഹസിക സെല്‍ഫിക്ക്’  ശ്രമിച്ചതായിരുന്നു. മാര്‍ച്ച് മാസത്തില്‍ നാഗ്പൂരില്‍ ഒരു തടാകത്തിലെ ബോട്ട് സവാരിക്കിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ ബോട്ട് മറിഞ്ഞ് 7 യുവാക്കള്‍ മരിച്ചു.

തമിഴ്നാട്ടില്‍ കൊള്ളി ഹില്‍സില്‍ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സുഹൃത്തുക്കലുമൊത്ത് സെല്‍ഫിക്ക് ശ്രമിക്കവേയാണ്  മരിച്ചത്. അയാള്‍ നിന്നിരുന്ന പാറ 60 അടി താഴ്ച്ചയിലേക്ക് ഇടിഞ്ഞുവീണ് തതലയ്ക്കേറ്റ പരിക്കുമൂലമാണ് മരിച്ചത്.

നവംബറില്‍ ഗുജറാത്തില്‍ നര്‍മദ നദീതീരത്തുനിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വഴുതി നദിയില്‍ വീണാണ് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചത്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍