UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിഷേല്‍ ഷാജിയുടെ മരണം: പൊലീസിന് അലംഭാവമെന്ന് പരാതി, പ്രതിഷേധം ശക്തം

ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ബന്ധുക്കള്‍ ഇത് വിശ്വസിക്കുന്നില്ല.

കൊച്ചി കായലില്‍ മിഷേല്‍ ഷാജിയെന്ന (18) വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞ തിങ്കളാഴ്ചയാണ് മിഷേല്‍ ഷാജി വര്‍ഗീസ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥിനിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ബന്ധുക്കള്‍ ഇത് വിശ്വസിക്കുന്നില്ല.

എറണാകുളം കച്ചേരിപ്പടിയില്‍ താമസിച്ചിരുന്ന മിഷേല്‍ ഞായറാഴ്ച കലൂര്‍ പള്ളിയില്‍ പോയതിന് ശേഷമാണ് കാണാതായത്. മിഷേല്‍ പള്ളിയില്‍ നിന്ന് ഇറങ്ങിവരുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കുമായി രണ്ട് യുവാക്കളും ക്യാമറയില്‍ ദൃശ്യങ്ങളില്‍ പെട്ടിട്ടുണ്ട്. ഇവര്‍ പെണ്‍കുട്ടിയെ പിന്തുടരുന്നതായി കാണാമെന്നും ബന്ധുക്കള്‍ പറയുന്നു. ഏതായാലും സോഷ്യല്‍ മീഡിയയില്‍ ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഹാഷ് ടാഗുമായി പ്രചാരണം ശക്തമായിട്ടുണ്ട്. മിഷേല്‍ ഷാജിക്ക് നീതി ആവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളി അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് പിറവത്ത് ഈ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. നിയമസഭയിലും വിഷയം ഉന്നയിക്കപ്പെടും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍