UPDATES

വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ദേശീയ നിയമ കമ്മീഷന്‍

അഴിമുഖം പ്രതിനിധി

ഭീകരപ്രവര്‍ത്തനങ്ങളില്‍ മാത്രം വധശിക്ഷ പരിമിതപ്പെടുത്തണമെന്നും ഭാവിയില്‍ പൂര്‍ണമായി നിര്‍ത്തലാക്കണമെന്നും ദേശീയ നിയമ കമ്മിഷന്റെ കരട് റിപ്പോര്‍ട്ട്. വധശിക്ഷ നിയമബന്ധിതമല്ലാത്തതും തെറ്റുപറ്റാന്‍ സാധ്യതയുള്ളതാണെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.

വധശിക്ഷയെ സംബന്ധിച്ച് സംവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സുപ്രീം കോടതി നിയോഗിച്ച, റിട്ടയേര്‍ഡ് ജസ്റ്റീസ് എ പി പാഷ അധ്യക്ഷനായ കമ്മിഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാസം 31 ന് കാലാവധി തീരുന്ന കമ്മിഷനില്‍ നാല് അംഗങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ ഏകാഭിപ്രായത്തോടെയല്ല വധശിക്ഷ നിര്‍ത്തലാക്കണമെന്ന തീരുമാനത്തില്‍ കമ്മിഷന്‍ എത്തിയിരിക്കുന്നതെന്നും അറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍