UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ കേട്ട അപകടം എനിക്ക് സംഭവിച്ചിട്ടില്ല, ഇന്നസെന്റ് എംപി ഫേസ് ബുക്കില്‍ കുറിച്ചു

അഴിമുഖം പ്രതിനിധി

ഇന്നസെന്റ് മരിച്ചുവെന്ന് വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് വാര്‍ത്ത നിഷേധിച്ച് ചാലക്കുടി എംപിയും അഭിനേതാവുമായ ഇന്നസെന്റ്. മാധ്യമങ്ങളൊന്നും അത്തരത്തിലൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തെറ്റായ വാര്‍ത്ത പരന്നതിനെ തുടര്‍ന്നാണ് തനിക്കൊരു അപകടം സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ഫേസ് ബുക്കിലൂടെ വ്യക്തമാക്കിയത്.

അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

നിങ്ങള്‍ കേള്‍ക്കുന്നതുപോലെ ഒരു അപകടവും എനിക്ക് സംഭവിച്ചിട്ടില്ല. ഞാന്‍ തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടി വന്നിരിക്കുന്നു.

എന്ന്,

സസ്‌നേഹം ഇന്നസെന്റ്

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍