UPDATES

യാക്കൂബ് മേമന്റെ ഹര്‍ജി വിശാല ബഞ്ചിന് വിട്ടു

അഴിമുഖം പ്രതിനിധി

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യാക്കൂബ് മേമന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ബഞ്ചിലെ ജഡ്ജിമാരുടെ അഭിപ്രായ ഭിന്നത മൂലം ഹര്‍ജി വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ജസ്റ്റിസ് അനില്‍ ദാവെയും  ജസ്റ്റിസ് കുര്യന്‍ ജോസഫും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് ഉണ്ടായത്. വധശിക്ഷ നടപ്പിലാക്കണമെന്ന് ദാവെ വാദിച്ചപ്പോള്‍ നടപടി ക്രമങ്ങളിലെ വീഴ്ചകള്‍ ജോസഫ് ചൂണ്ടിക്കാണിച്ചു. വ്യാഴാഴ്ചയാണ് മേമന്റെ വധശിക്ഷ നടപ്പിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. 1993-ലെ മുംബയ് സ്‌ഫോടന പരമ്പര കേസില്‍ 2007-ലാണ് മേമന് വധശിക്ഷ വിധിച്ചത്. അദ്ദേഹം നല്‍കിയ ദയാ ഹര്‍ജി കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി നിരസിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍