UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഇളയ പുരട്ച്ചി തലൈവി’ ദീപയുടെ പാര്‍ട്ടി ജയലളിതയുടെ പിറന്നാള്‍ ദിനത്തില്‍

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ‘ദീപ പേരവൈ’ എന്ന സംഘടന ആരംഭിച്ചു മുന്നോട്ട് പോവുകയാണ് പ്രവര്‍ത്തകര്‍

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24നു പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി സഹോദര പുത്രി ദീപ വീണ്ടും രംഗത്ത്. എഐഎഡിഎംകെ ജയലളിതയുടെ തൊഴിയായിരുന്ന വി കെ ശശികലയെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിച്ചതിന് പിന്നാലെയാണ് സ്വന്തം വീട്ടില്‍ നൂറുകണക്കിനു പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു ദീപ സംസാരിച്ചത്. ‘എഐഎഡിഎംകെയെ ആരാണ് നയിക്കേണ്ടത് എന്നും ആരാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകേണ്ടതെന്നും തീരുമാനിക്കേണ്ടത് പാര്‍ട്ടി പ്രവര്‍ത്തകരാണ്’ എന്നു ദീപ പറഞ്ഞു.

ജയലളിതയെ പോലെ രണ്ടിലയ്ക്ക് തുല്യമായ രീതിയില്‍ രണ്ടു വിരല്‍ ഉയര്‍ത്തിക്കാണിച്ചു പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ദീപ ജയലളിത തുടങ്ങിവെച്ച ജനക്ഷേമ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉറപ്പ് നല്‍കി. ആവേശ ഭരിതരായ പ്രവര്‍ത്തകര്‍ ‘ഇളയ പുരട്ച്ചി തലൈവി വാഴ്ക’ എന്ന മുദ്രാവാക്യം വിളിച്ചാണ് അവരെ സ്വീകരിച്ചത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ‘ദീപ പേരവൈ’ എന്ന സംഘടന ആരംഭിച്ചു മുന്നോട്ട് പോവുകയാണ് പ്രവര്‍ത്തകര്‍.

അതേസമയം നാളെ നടക്കാനിരിക്കുന്ന ശശികലയുടെ സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് എഐഎ ഡിഎംകെ. എന്തായാലും ശശികലയുടെ മുഖ്യമന്ത്രി സ്ഥാനാരോഹണത്തോടെ തമിഴക രാഷ്ട്രീയം സംഘര്‍ഷഭരിതമാകും എന്നതു ഉറപ്പായി. ശശികലയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തെ ശകതമായ ഭാഷയിലാണ് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡ്ന്റ് എം കെ സ്റ്റാലിന്‍ വിമര്‍ശിച്ചത്. ഒരു വേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ല തമിഴ്നാട്ടിലെ ജനങ്ങള്‍ വോട്ട് ചെയ്തത് എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍