UPDATES

കടകമ്പള്ളി സഹകരണ ബാങ്കിനെതിരായ ആരോപണം: തെളിയിക്കാന്‍ കെ സുരേന്ദ്രന് വെല്ലുവിളി; പുറകെ വക്കീല്‍ നോട്ടീസും

അഴിമുഖം പ്രതിനിധി

കടകമ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ശതകോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കണ്ടെത്തിയെന്നും സംസ്ഥാനത്തെ ഒരു മന്ത്രിയുടേയും അദ്ദേഹത്തിന്‌റെ ബന്ധുക്കളുടേതുമാണെന്ന് ഉറപ്പായെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മന്ത്രിസഭാ പുന:സംഘടനയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നതായും സുരേന്ദ്രന്‍ എട്ടാം തീയതി ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി അന്ന് തന്നെ മറുപടി പോസ്റ്റുമെത്തി. കടമ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്‌റെ ഒരു ബ്രാഞ്ചിലും ഇത്തരത്തില്‍ ഒരു ആദായ നികുതി പരിശോധനയേ നടന്നിട്ടില്ലെന്ന് ബാങ്ക് പ്രസിഡന്‌റ് എസ് പി ദീപക് വ്യക്തമാക്കി.

ഇത്തരത്തില്‍ കള്ളപ്പണം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ തെളിയിക്കാന്‍ സുരേന്ദ്രനെ ദീപക് വെല്ലുവിളിച്ചു. അപകീര്‍ത്തികരമായ അടിസ്ഥാനരഹിത പ്രചാരണം അവസാനിപ്പിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദീപക് കഴിഞ്ഞ് ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ദീപക് അറിയിച്ചു.

സുരേന്ദ്രന്‌റെ ഫേസ്ബുക്ക് പോസ്റ്റ്:

കടകന്പള്ളി സർവീസ് സഹകരണബാങ്കിൽ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ ശതകോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാനമന്ത്രിസഭയിലെ ഒരംഗത്തിന്രേയും അദ്ദേഹത്തിന്രെ ബന്ധുക്കളുടേതുമാണെന്ന് ഉറപ്പായി. ഇതു സംബന്ധിച്ച കേസ്സ് ഒതുക്കാൻ സംസ്ഥാനസർക്കാർ ഊർജ്ജിതശ്രമം ആരംഭിച്ചിട്ടുണ്ട്. ഈയടുത്തു നടന്ന മന്ത്രിസഭാപുനസംഘടനേയയും സംബന്ധിച്ച് ഉയർന്നു വന്ന സംശയം ബലപ്പെടുകയാണ്. ഏതായാലും ഒരു മന്ത്രി കൂടി ഉടൻ സ്ഥാനം ഒഴിയേണ്ടിവരുമെന്നുറപ്പ്.

എസ് പി ദീപകിന്‌റെ ഫേസ്ബുക്ക് പോസ്റ്റ്:

കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനു കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
Adv. ദിപക് എസ് പി യുടെ മറുപടി…..
പ്രിയ കെ സുരേന്ദ്രാ…

ഞാന്‍ കടകംപള്ളി ബാങ്കിന്റെ പ്രസിഡന്റാണ്. ഈ സ്ഥാപനത്തില്‍ ഏതെങ്കിലും വ്യക്തിയുടെ കള്ളപ്പണം ഉണ്ടങ്കില്‍ അതു കണ്ടെത്താന്‍ ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു. ഈ വെല്ലുവിളി ആണായി പിറന്നവനെങ്കില്‍ താങ്കള്‍ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു…താങ്കള്‍ ഒരു ഉത്തരവാദിത്തപെട്ട രാഷ്ട്രിയ പാര്‍ട്ടിയുടെ സംസ്ഥാന നേതാവല്ലേ? അതുപോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കും മുമ്പ് അത് പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള സാമാന്യ മര്യാദ താങ്കള്‍ കാണിക്കേണ്ടിയിരിന്നു.

ഇതു ലംഘിച്ചു കടകംപള്ളി ബാങ്കിനെതിരെ ദുഷ്ടലാക്കോടെ താങ്കള്‍ നടത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പിന്‍വലിച്ച്, തെറ്റ് ഏറ്റ് പറഞ്ഞ് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ താങ്കള്‍ തയ്യാറാകണം. അല്ലാത്ത പക്ഷം താങ്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. താങ്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട് അതിനു ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു…താങ്കള്‍ക്കോ, ആദായ നികുതി വകുപ്പിനോ ,അതിനപ്പുറം മറ്റ് ആരങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കോ….ബാങ്ക് രേഖകള്‍ പരിശോധിക്കാം… താങ്കള്‍ പറഞ്ഞ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞെല്ലെങ്കില്‍ നിന്റെ രാഷ്ട്രിയ പ്രവര്‍ത്തനം നീ അവസാനിപ്പിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍