UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയ നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ദീപക് ശോധന്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡിന് ഉടമയായ ദീപക് ശോധന്‍ അന്തരിച്ചു. 87 വയസ്സുണ്ടായിരുന്ന ദീപക് അഹമ്മദാബാദില്‍ വച്ചാണ് മരിച്ചത്. ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ടെസറ്റ് ക്രിക്കറ്ററായിരുന്നു അദ്ദേഹം. ശ്വാസകോശ അര്‍ബുദ ബാധിതനായിരുന്നു അദ്ദേഹം. കഴിഞ്ഞ ഫെബ്രുവരിയിലാണ് അര്‍ബുദ രോഗ ബാധ കണ്ടെത്തിയത്.

മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം കളിച്ചത്. 1952-ല്‍ പാകിസ്താന് എതിരായ അരങ്ങേറ്റത്തിലാണ് അദ്ദേഹം സെഞ്ച്വറിയടിച്ചത്. വാലറ്റത്തിന്റെ കൂട്ടുപിടിച്ച് കളിച്ച അദ്ദേഹം ഇന്ത്യയെ ആദ്യ ഇന്നിങ്‌സ് ലീഡിലേക്കും നയിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഗുജറാത്തിനുവേണ്ടി കളിച്ചിരുന്ന അദ്ദേഹം 1802 റണ്‍സ് എടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍