UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാന്‍ ഒരു സ്ത്രീയാണ്; എനിക്ക് മുലകളും മുലയിടുക്കുമുണ്ട്! എന്താണ് നിങ്ങളുടെ പ്രശ്‌നം?

Avatar

സ്വാതി ശര്‍മ്മ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇന്ത്യയിലെ ഒരു പ്രധാന പത്രം ഒരു വാര്‍ത്ത ട്വീറ്റ് ചെയ്തതോടെ ഒരു ബോളിവുഡ് നടി കഴിഞ്ഞ ആഴ്ച വിവാദങ്ങളുടെ നടുവിലായി. ഇപ്പോള്‍ പുറത്തിറങ്ങിയ അവരുടെ പുതിയ ചിത്രത്തെ കുറിച്ചോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഗോസിപ്പുകളോ അല്ലായിരുന്നു വാര്‍ത്തയ്ക്ക് ആധാരം. അവരുടെ മാര്‍വിടമായിരുന്നു വാര്‍ത്തയുടെ വിഷയം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അവരുടെ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങിന് അവര്‍ ധരിച്ച വസ്ത്രത്തിന്റെ ഫോട്ടോയെ ഉദ്ധരിച്ചുകൊണ്ട് ആ ട്വീറ്റില്‍ ഇങ്ങനെ എഴുതി: ‘എന്റെ ദൈവമേ: ദീപിക പദുക്കോണിന്റെ മുലയിടുക്ക് പ്രദര്‍ശനം!’

സാധാരണഗതിയില്‍ സംയമനം പാലിക്കാറുള്ള നടി പക്ഷെ ഈ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു. പത്രത്തെ വിമര്‍ശിയ്ക്കുന്ന ശക്തമായ മൂന്ന് ട്വീറ്റുകളുമായി അവര്‍ രംഗത്തെത്തി.

‘അതെ! ഞാന്‍ ഒരു സ്ത്രീയാണ്. എനിക്ക് മുലകളും മുലയിടുക്കുമുണ്ട്! എന്താണ് നിങ്ങളുടെ പ്രശ്‌നം!!??’ എന്നും ‘നിങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കാത്തിടത്തോളം സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിയ്ക്കരുത്!’ എന്നും അവര്‍ ട്വീറ്റ് ചെയ്തു.

തങ്ങളുടെ പരാമര്‍ശം ഒരു അഭിനന്ദനസൂചകമാണെന്ന് വിശദീകരിച്ചുകൊണ്ടാണ് ടൈംസ് ഓഫ് ഇന്ത്യ തിരിച്ചു പ്രതികരിച്ചത്. —‘ആ വസ്ത്രത്തില്‍ നിങ്ങള്‍ വളരെ സുന്ദരിയായിരുന്നു. അത് എല്ലാവരും അറിഞ്ഞുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു!:).’

ഈ മറുപടി വാഗ്വാദം മൂര്‍ച്ഛിപ്പിയ്ക്കാനെ ഉപകരിച്ചുള്ളു. പദുക്കോണിന്റെ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പടര്‍ന്നു പിടിച്ചു. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഇന്ത്യയിലും ഏറ്റവും പ്രചാരമുണ്ടായിരുന്ന ട്വിറ്റര്‍ വാചകം #ഞാന്‍ ദീപക പദുക്കോണിനൊപ്പം നില്‍ക്കുന്നു’ എന്നതായിരുന്നു.

മുലയിടുക്ക് സംവാദം
സിനിമയില്‍ തിളങ്ങുന്നതിന് മുമ്പ് സിമ്മിംഗ് സ്യൂട്ട് മോഡലായിരുന്ന ദീപിക പദുക്കോണ്‍ ഇപ്പോള്‍ ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇതിന് മുമ്പ് രണ്ട് തവണയെങ്കിലും ടൈംസ് ഓഫ് ഇന്ത്യ ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ ടൈംസ് ഓഫ് ഇന്ത്യ രണ്ട് ട്വീറ്റുകളും അവസാനം പ്രസിദ്ധീകരിച്ച ലേഖനവും ഡിലീറ്റ് ചെയ്‌തെങ്കിലും അതിന് മുമ്പ് പ്രസിദ്ധീകരിച്ചവ ഇപ്പോഴും നിലവിലുണ്ട്–ജൂണില്‍ പ്രസിദ്ധീകരിച്ച ഒന്ന് ഇങ്ങനെയായിരുന്നു. ‘ദൈവമേ: ദീപിക പദുക്കോണ്‍ മുലയിടുക്ക് പ്രദര്‍ശിപ്പിയ്ക്കുന്നു!’

നടികളുടെ ശരീരം പ്രദര്‍ശിപ്പിയ്ക്കുന്ന ഫോട്ടോകള്‍ വാര്‍ത്തയാവുന്ന ഒരു സമയം ഉണ്ടായിരുന്നു. ബോളിവുഡിലെ പ്രധാന നായിക നടിമാര്‍ പരിശുദ്ധകളായി ഇരിയ്ക്കുകയും ഏതെങ്കിലും തരത്തിലുള്ള വികാരസ്ഫുരണങ്ങള്‍ അതിഥി താരങ്ങളിലോ വിലാസവതികള്‍ എന്ന് മുദ്രകുത്തപ്പെട്ട നടിമാരിലോ നിക്ഷിപ്തമാകുകയും ചെയ്യുയായിരുന്നു പതിവ്. എന്നാല്‍, 1990കളില്‍ ജനപ്രിയ നടി മാധുരി ദീക്ഷിത് രംഗത്ത് വന്നതോടെ ഈ ശീലത്തിന് മാറ്റമുണ്ടായി. 1993ല്‍ ആസക്തമായ രണ്ട് നൃത്തരംഗങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു—‘ഥക് ഥക്കും’ ‘ചോളി കെ പീച്ഛെയും.’

ബെസ്റ്റ് ഓഫ് അഴിമുഖം 

അഭിമാനം, നാണക്കേട്, പ്രതികാരം എന്നിവയെപ്പറ്റിയുള്ള ചിന്തകള്‍
ശ്വേതാ മേനോന്‍ അറിയുമോ സൂര്യനെല്ലി പെണ്‍കുട്ടിയെ?
ഞാനുമാണ് നിര്‍ഭയ എങ്കില്‍
ഓരോ സ്ത്രീയും പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍
പെണ്‍കുപ്പായങ്ങളിലെ എക്‌സ്ട്രാ കുടുക്കുകള്‍

മിക്ക വിമര്‍ശകരുടെയും വായടച്ചുകൊണ്ട് രണ്ട് നൃത്തരംഗങ്ങളും സൂപ്പര്‍ ഹിറ്റായി എന്ന് മാത്രമല്ല ഇന്നുവരെയുള്ള ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാധുരി ദീക്ഷിത് തുടരുകയും ചെയ്യുന്നു. മുലയിടുക്ക് വിവാദം ഒത്തുതീര്‍പ്പിലായി.

ആസക്തമായ രംഗങ്ങളില്‍ അഭിനയിക്കുന്നതിന് പ്രസിദ്ധയായ മുന്‍ നീലച്ചിത്ര നായികയായിരുന്ന സണ്ണി ലിയോണിനെ പോലെ നടിമാരെ ആരും ഇപ്പോള്‍ ഒരു കണ്ണികളിലേക്ക് ഒതുക്കുന്നില്ല എന്ന് മാത്രമല്ല സഹനടിമാരുടെ ഗണത്തിലേക്ക് തള്ളിമാറ്റുന്നുമില്ല. ശരീര പ്രദര്‍ശനത്തില്‍ ദീപിക പദുക്കോണും മോശമല്ലെങ്കിലും മറ്റ് നടിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ മോഡലിംഗിലും വസ്ത്രധാരണത്തിലും അവര്‍ ചില അതിര്‍വരമ്പുകള്‍ സൂക്ഷിയ്ക്കുന്നതായി കാണാം.

വ്യത്യസ്ഥ തരത്തിലുള്ള ഒരു വികാരപ്രകടനം
ദീപിക പദുക്കോണിന്റെ വസ്ത്രധാരണം കഴിഞ്ഞ വര്‍ഷവും വിവാദമായിരുന്നു. പക്ഷെ അത് തികച്ചും മറ്റൊരു കാരണത്തിന്റെ പേരിലായിരുന്നു. ഒരു ഹൈന്ദവ ദൈവത്തിന്റെ പേര് പരാമര്‍ശിക്കപ്പെട്ടു എന്നതിന്റെ പേരില്‍ 2013-ലെ അവരുടെ സിനിമയായ ‘രാം ലീല’ യുടെ പേര് മാറ്റേണ്ടി വന്നിരുന്നു. ‘ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ലൈംഗീകതയും അക്രമവും ആഭാസത്തരവും’ ചിത്രത്തിലുണ്ടെന്നായിരുന്നു ആരോപണം. ദീപിക പദുക്കോണിന്റെ ശരീര പ്രദര്‍ശനമാണ് ഹിന്ദുക്കള്‍ പ്രകോപിതരാവാനുള്ള ഒരു കാരണമെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നിട്ടും നല്ല നടിയ്ക്കുള്ള പുരസ്‌കാരം അവര്‍ക്ക് ആ ചിത്രം നേടിക്കൊടുത്തു.

മധുരിതമായി സംസാരിയ്ക്കുന്ന ഇന്ത്യ സിനിമ നായികമാരുടെ കാലം കഴിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള യുദ്ധത്തില്‍ നടി ജയിച്ചുവെന്ന് വേണം കരുതാന്‍. അതുപോലെ ഇന്ത്യയിലെ സ്ത്രീകളും ജയിച്ചുകൊണ്ടിരിക്കുകയാണെന്നും.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍