UPDATES

ട്രെന്‍ഡിങ്ങ്

‘കരുതല്‍ തടങ്കലിനെ ന്യായീകരിക്കുന്നത് കൊളോണിയല്‍ യുക്തി, ഇന്ത്യയുടെ വിശ്വാസ്യത തകര്‍ത്തു’; കാശ്മീര്‍ നയത്തിനെതിരെ ആഞ്ഞടിച്ച് അമര്‍ത്യാ സെന്‍

‘ലോകനേതാക്കളുടെ അഭിപ്രായം ആ രാജ്യങ്ങളുടെതാവണമെന്നില്ല’

കേന്ദ്ര സര്‍ക്കാര്‍ കാശ്മീരില്‍ നടപ്പിലാക്കിയ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് നൊബേല്‍ സമ്മാന ജേതാവും ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍. കാശ്മീരില്‍ മോദി സര്‍ക്കാര്‍ കാശ്മീരില്‍ നടപ്പിലാക്കിയ നയം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു

കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിന് മുമ്പ് രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയതിനെ അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയതിന് നല്‍കുന്ന ന്യായീകരണം കൊളോണിയല്‍ യുക്തിമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുന്നൂറ് കൊല്ലം ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചത് ഇങ്ങനെ പറഞ്ഞുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. കരുതല്‍ തടങ്കലെന്ന കൊളോണിയല്‍ യുക്തിയിലേക്ക് സ്വതന്ത്ര ഇന്ത്യ തിരികെ പോകില്ലെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരില്‍ നടപ്പിലാക്കിയ നയം ഇന്ത്യക്കാരനെന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ടാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കാശ്മീരുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടെന്ന് പറയുന്നത് അവിടുത്തെ നാട്ടുകാരുടെ അഭിപ്രായം പരിഗണിക്കാതെയാണ്. മറ്റുള്ള പ്രദേശങ്ങളിലുള്ളവരാണ് കാശ്മീര്‍ നയത്തെ പിന്തുണയ്ക്കുന്നത്.

കാശ്മീര്‍ അവരുടെ നാടായാതുകൊണ്ട് തന്നെ അവര്‍ക്ക് അതെക്കുറിച്ച് ഒരു അഭിപ്രായം ഉണ്ടാകാനുള്ള അവകാശമുണ്ട്. നേതാക്കളെ അറസ്റ്റ് ചെയ്തും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിയും ജനാധിപത്യം ഉണ്ടാവില്ല. ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭൂരിപക്ഷത്തിന്റെ ആധിപത്യം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ ഭൂരിപക്ഷം സമഗ്രാധിപത്യം ചെലുത്തുന്ന പ്രവണത പലയിടങ്ങളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ അവരുടെ അഭിപ്രായം സ്വതന്ത്ര്യമായി പറയാന്‍ പേടിക്കുന്ന അവസ്ഥയാണുണ്ടായിട്ടുള്ളത്. അങ്ങനെ നീതി നടപ്പിലാക്കാനോ ജനാധിപത്യം ഉറപ്പുവരുത്താനോ കഴിയില്ല.

ലോക നേതാക്കള്‍ കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ കാര്യമായി വിമര്‍ിച്ചില്ലെന്നതുകൊണ്ട് ലോകാഭിപ്രായം അതാണെന്ന് ധരിക്കരുത്. അങ്ങനെ കരുതുന്നത് ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായമാണ് അമേരിക്കക്കാര്‍ക്ക് എന്ന് പറയുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്തിനുള്ളവരെ നേരിടുന്നതിന് കുടുതല്‍ ബുദ്ധിപരമായ നീക്കങ്ങളാണ് സ്വകരിക്കേണ്ടതെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍