UPDATES

എഡിറ്റര്‍

വാട്സ്ആപ്പ് രഹസ്യ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്; അവ വീണ്ടെടുക്കാന്‍ ഹാക്കര്‍മാര്‍ക്കാകും

Avatar

വാട്സ്ആപ്പിലെ സീക്രട്ട് ചാറ്റുകള്‍ ഡിലീറ്റ് ചെയ്‌താല്‍പ്പിന്നെ അതെക്കുറിച്ച് ചിന്തിക്കേണ്ട. എല്ലാം സേഫ് ആയി എന്നായിരുന്നു പലരും കരുതിയിരുന്നത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സെക്യൂരിറ്റി ഫീച്ചര്‍ വാട്സ്ആപ്പ് കൊണ്ടുവന്നപ്പോള്‍ ആ ധാരണ കൂടുതല്‍ ബലപ്പെടുകയും ചെയ്തു. എന്നാല്‍ ആ മോഹങ്ങള്‍ എല്ലാം വെള്ളത്തിലാക്കുന്ന ഒരു കണ്ടെത്തല്‍ ആണ് ഐഒഎസ് റിസര്‍ച്ചര്‍ ആയജൊനാഥന്‍ ജാര്‍സ്കി നടത്തിയിരിക്കുന്നത്.

അദ്ദേഹം നടത്തിയ പരിശോധനയില്‍ ഡിലീറ്റ്, ക്ലിയര്‍, ആര്‍ക്കൈവ് എന്നീ പ്രോസസ്സുകള്‍ക്ക് ശേഷവും യൂസറുടെ സന്ദേശങ്ങള്‍ റിക്കവര്‍ ചെയ്യാന്‍ സാധിച്ചതായി ജൊനാഥന്‍ പറയുന്നു. ഈ കാര്യങ്ങള്‍ ഒക്കെ ചെയ്താലും കഷ്ടകാലത്തിന് നിങ്ങളുടെ ഫോണ്‍ ഒരു ഹാക്കറുടെ കൈയ്യില്‍ കിട്ടിയാല്‍ തീര്‍ന്നു എല്ലാം എന്നാണ് ജോനാഥന്റെ വാദം.

എസ്ഖ്യുഎല്‍ ലൈറ്റ് ഡാറ്റാബേസ് മാനേജര്‍ വഴി ഇത്തരം വിവരങ്ങള്‍ ശേഖരിക്കാം എന്നും ജൊനാഥന്‍ പറയുന്നു.എന്നാല്‍ വാട്സ് ആപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://bit.ly/2anZIfy  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍