UPDATES

ഡല്‍ഹിയില്‍ നടുറോഡില്‍ യുവതിയെ കുത്തിയത് 27 തവണ; സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ നടുറോഡില്‍ യുവതിയെ ക്രൂരമായി കുത്തികൊല്ലുകയും അതിന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്യുന്ന ആദിത്യാ മാലിക്ക് എന്ന സുരേന്ദര്‍ സിങ്ങിന്റെ (34) സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ കരുണയെ (21) ജോലിക്ക് പോകുന്ന വഴി സുരേന്ദര്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് 22 തവണ കത്തികൊണ്ട് കുത്തുകയും ചെയ്തതു കൂടാതെ കല്ലെടുത്ത് തലക്കടിയ്‌ക്കുകയും ചെയ്തു. കരുണയെ അക്രമിച്ചതിന് ശേഷം സുരേന്ദര്‍ അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതെല്ലാം സി.സി. ടിവിയില്‍ റെക്കോര്‍ഡു ചെയ്യപ്പെട്ടിരുന്നു.

ആക്രമണം നടക്കുമ്പോള്‍ വഴിയാത്രക്കാര്‍ തിരിഞ്ഞു നോക്കുന്നതും സഹായിക്കാതെ കടന്നുപോകുന്നതും സി.സി. ടിവി ദൃശ്യങ്ങളിലുണ്ട്. കരുണയെ അയല്‍വാസിയായ സുരേന്ദര്‍ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഒന്നര വര്‍ഷമായി ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഇതിനെതിരെ കരുണയുടെ ബന്ധുക്കള്‍ കേസ് കൊടുക്കുകയും പിന്നീട് ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു.

കരുണയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കൂടാതെ സുരേന്ദേര്‍ എടുത്ത ചിത്രങ്ങല്‍ മറ്റാര്‍ക്കോ അയ്ച്ചു കൊടുത്തുവെന്നും പറയുന്നു. അതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍