UPDATES

പാവപ്പെട്ടവനും അവഗണിക്കപ്പെട്ടവനും ഇടമുള്ള നഗരമാക്കി ദില്ലിയെ മാറ്റും; കെജ്രിവാള്‍

Avatar

അഴിമുഖം പ്രതിനിധി

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുന്നതോടെ ദില്ലി എല്ലാവരുടെയും നഗരമാക്കി മാറ്റുമെന്ന് അരവിന്ദ് കെജ്രിവാള്‍. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദനം ചെയുതുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും പുതിയ ദില്ലിയില്‍ ഇടമുണ്ടാകും. അഴിമതി സംസ്ഥാനത്തു നിന്ന് പൂര്‍ണമായി തുടച്ചുനീക്കുമെന്നും കെജ്രിവാള്‍ ഉറപ്പു നല്‍കി.

ബിജെപിയും കോണ്‍ഗ്രസും തോറ്റത് അവരുടെ ധാര്‍ഷ്ട്യം കൊണ്ടാണ്. ഇതില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയും പാഠം ഉള്‍ക്കൊള്ളണം. അഹങ്കാരം പാടില്ലെന്നും അദ്ദേഹം തന്റെ എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഈ മാസം 14 ന് ആം ആദ്മി പാര്‍ട്ടി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കും. രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കഴിഞ്ഞ ഫെബ്രുവരി 14 ന് രാംലീല മൈതാനിയില്‍വെച്ചായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള 49 ദിവസം മാത്രം പ്രായമുണ്ടായിരുന്ന മന്ത്രി സഭ രാജിവച്ചതും. ഒരുവര്‍ഷത്തിനിപ്പുറം ചരിത്രം തിരുത്തിയ ഭൂരിപക്ഷവുമായി അരവിന്ദ് കെജ്രിവാളും കൂട്ടരും അധികാരത്തിലേക്ക് തിരിച്ചെത്തുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍