UPDATES

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ച് ആം ആദ്മി

അഴിമുഖം പ്രതിനിധി

ഫെബ്രുവരി 14 ശനിയാഴ്ച്ച രാം ലീല മൈതാനിയില്‍ നടക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരെയും ക്ഷണിക്കും. ഡല്‍ഹിയിലെ ഏഴു ബിജെപി എം പിമാരെയും ക്ഷണിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട കിരണ്‍ ബേദിയെയും സത്യപ്രതിജ്ഞ ചടങ്ങിനു ക്ഷണിക്കുമെന്ന് ആം ആദ്മി നേതൃത്വം അറിയിച്ചിട്ടുണ്ട്.

ആറംഗ മന്ത്രിസഭ ആയിരിക്കും കേജ്‌രിവാളിനൊപ്പം ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേല്‍ക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ കേജ്‌രിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന മൂന്നുപേര്‍ ഇക്കൂട്ടത്തില്‍ ഉണ്ടാകും.

അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. നാളെ രാവിലെ കേജ്‌രിവാള്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച്ച നടത്തും.കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിനെ അദ്ദേഹം ഇന്നലെ സന്ദര്‍ശിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍