UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയില്‍ നിന്നുള്ള മലയാളമടക്കമുള്ള പ്രാദേശികഭാഷകളിലെ ആകാശവാണി വാര്‍ത്തകള്‍ നിര്‍ത്തുന്നു

മലയാളം തിരുവനന്തപുരത്തു നിന്നും അസമീസ് -ഗുവാഹാട്ടി, ഒഡിയ-കട്ടക്ക്, തമിഴ്- ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും ഇനിമുതല്‍ സംപ്രേഷണം ചെയ്യുക

ഡല്‍ഹിയില്‍ നിന്നുള്ള മലയാളമടക്കമുള്ള പ്രാദേശികഭാഷകളിലെ ആകാശവാണിവാര്‍ത്തകളുടെ സംപ്രേഷണം പ്രസാര്‍ ഭാരതി നിര്‍ത്തുകയാണ്. എല്ലാ വാര്‍ത്തകളും അതതു സംസ്ഥാനങ്ങളിലേക്കു മാറ്റാനാണ് പ്രസാര്‍ ഭാരതി തീരുമാനിച്ചിരിക്കുന്നത്. മലയാളത്തിനു പുറമെ, അസമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ വാര്‍ത്തകളുടെ സംപ്രേഷണമാണ് നിര്‍ത്തുന്നത്.

മലയാളം തിരുവനന്തപുരത്തു നിന്നും അസമീസ് -ഗുവാഹാട്ടി, ഒഡിയ-കട്ടക്ക്, തമിഴ്- ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും ഇനിമുതല്‍ സംപ്രേഷണം ചെയ്യുക. മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നായിരിക്കും പ്രാദേശികവാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുക. ആദ്യഘട്ടമെന്ന നിലയ്ക്കാണ് മലയാളമടക്കമുള്ള ഭാഷകളുടെ പ്രാദേശികവാര്‍ത്ത സംപ്രേഷണങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് മാറ്റുന്നത്.

പ്രസാര്‍ ഭാരതി വാര്‍ത്താവിഭാഗം ഡയറക്ടര്‍ ജനറലിനുവേണ്ടി സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജികെ ആചാര്യയായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍