UPDATES

ബി ജെ പി ഇനി കോര്‍പ്പറേറ്റ് സി ഈ ഓമാരുടെ സ്വന്തം പാര്‍ട്ടി

വികസനത്തിന്റെ പേരില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം ഉള്‍പ്പെടെയുള്ള നിരവധി ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യവസായ ഭീമന്മാര്‍ക്ക് അനുകൂലമായി പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ നൂറിലേറെ കോര്‍പ്പറേറ്റ് മേധാവികള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ കാര്‍മികത്വത്തില്‍ ഇന്നലെ ഡല്‍ഹിയിലായിരുന്നു പുതിയ മാമാങ്കം.

എന്നാല്‍ ഇതൊന്നും ബിജെപിയുടെ ഡല്‍ഹി തിരഞ്ഞെടുപ്പിലെ നിലയില്‍ മെച്ചം ഉണ്ടാക്കാന്‍ സാധ്യതയില്ല. കിരണ്‍ ബേദിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ രൂപം കൊണ്ട ആഭ്യന്തര കലഹങ്ങള്‍ മുര്‍ച്ഛിക്കുകയാണ്. കിരണ്‍ ബേദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുണ്ടായിരുന്ന നരേന്ദ്ര ടണ്ടന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചതായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് ദേശീയ നേതൃത്വം ഇടപെട്ട് രാജി പിന്‍വലിക്കുകയായിരുന്നു.  ഇതോടെ എഎപിയില്‍ നിന്നും കടുത്ത മത്സരം നേരിടുന്ന ബിജെപിയുടെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. ബിജെപിക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് എഎപിയുടെ യോഗേന്ദ്ര യാദവ് ആശംസിച്ചു.

ഭാരതീയ ജനതാ യുവമോര്‍ച്ച അദ്ധ്യക്ഷന്‍ അനുരാഗ് താക്കൂറിന്‍റെ മുന്‍കയ്യില്‍ നൂറില്‍പരം വ്യവസായ മേധാവികളാണ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നത്. സര്‍ക്കാര്‍ തുടങ്ങിയ പുതിയ പദ്ധതികളില്‍ പങ്കാളികളായി രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കോര്‍പ്പറേറ്റ് മേധാവികളോട് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ പാരിസ്ഥിതിക അനുമതികളില്‍ വരെ വെള്ളം ചേര്‍ത്തുകൊണ്ട് വന്‍കിട കുത്തകളെ വഴിവിട്ട് സഹായിക്കുന്നു എന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കേയാണ് പുതിയ സംഭവ വികാസം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍