UPDATES

ഡല്‍ഹി തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലല്ല; വെങ്കയ്യ നായിഡു

Avatar

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ ബിജെപിക്ക് തിരിച്ചടികള്‍ പ്രവചിച്ച് കൂടുതല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവിന്റെ മുന്‍കൂര്‍ ജാമ്യം! ഡല്‍ഹി തെരഞ്ഞെടുപ്പ് വിധി കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തന വിലയിരുത്തല്‍ ആകില്ലെന്നാണ് നായിഡു മുന്നേ പറഞ്ഞുവയ്ക്കുന്നത്.

നടക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി ആരാണെന്നറിയാന്‍ വേണ്ടിയാണ്, പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനല്ല. നരേന്ദ്ര മോദി നിയമസഭയിലേക്ക് മത്സരിക്കുന്നുമില്ല. എന്നാല്‍ ഈ മത്സരം ബിജെപിയും ബാക്കിയുള്ളവരുമായിട്ടുള്ളതാണ്- ഒരു അഭിമുഖത്തില്‍ നായിഡു വ്യക്തമാക്കി.

രാജ്യം ഇന്നു മൊത്തത്തില്‍ ചിന്തിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങള്‍ക്കു ശക്തി പകരുന്നതിനെക്കുറിച്ചാണ്.അദ്ദേഹം രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ യത്‌നിക്കുകയാണ്. ഡല്‍ഹി രാജ്യത്തിന്റെ തലസ്ഥാനമാണ്. ആ പ്രാധാന്യം മനസ്സിലാകും. നായിഡു പറഞ്ഞു.

ഡല്‍ഹിയില്‍ നടക്കുന്നത് മോദി-കെജ്രിവാള്‍ മത്സരമാണോ എന്ന ചോദ്യം നായിഡു തള്ളിക്കളഞ്ഞു. ആരാണ് കെജ്രിവാള്‍. അദ്ദേഹം ലോകസഭയിലേക്ക് പൊരുതി, എന്നിട്ടെന്തു സംഭവിച്ചെന്നു എല്ലാവര്‍ക്കും അറിയാല്ലോ, അതു തന്നെ ഇവിടെയും സംഭവിക്കും. മോദിയോട്  കെജ്രിവാളിനെ താരതമ്യം ചെയ്യരുത്. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രി, 400 എം പി മാരുടെ പിന്തുണയുള്ള ഭരണാധികാരി- നായിഡു പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പ് കേന്ദ്രഭരണത്തിന്റെ വിലയിരുത്തലാകുമെന്നു പറയുന്നവര്‍ എന്തുകൊണ്ട് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ജാര്‍ഖണ്ഡിലെയും ജമ്മുകാശ്മീരിലെയും പാര്‍ട്ടിയുടെ വിജയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാക്കിയില്ല, നായിഡു ചോദിച്ചു. കിരണ്‍ ബേദിയെ ഐക്യകണ്ഠമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നുവെന്നും ആ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിമര്‍ശനങ്ങളുമില്ലെന്നും നായിഡു വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍