UPDATES

ഡല്‍ഹിയില്‍ വിധി നിര്‍ണയം തുടങ്ങി

Avatar

അഴിമുഖം പ്രതിനിധി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. ഗ്രാമപ്രദേശങ്ങളില്‍ വോട്ടറുമാരുടെ നീണ്ട ക്യൂ ഉണ്ടെങ്കിലും നഗരങ്ങളില്‍ തിരക്ക് തുടങ്ങിയിട്ടില്ല. വികാസ് പുരയില്‍ എഎപി ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

70 മണ്ഡലങ്ങളിലായി 1.33 കോടി വോട്ടര്‍മാര്‍ 673 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കും. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മല്‍സരം. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി, മുന്‍ കേന്ദ്രമന്ത്രി അജയ് മാക്കന്‍, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.

ആകെയുള്ള 70 സീറ്റുകളിലേക്കും ഇന്നുതന്നെയാണ് വോട്ടെടുപ്പ്. ആകെ 673 സ്ഥാനാര്‍ഥികളില്‍ 63 പേര്‍ വനിതകളാണ്. 12,177 പോളിംഗ് സ്റ്റേഷനുകളില്‍ 714 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടത് സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കാത്ത 55 മണ്ഡലങ്ങളില്‍ സിപിഐ എം എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദി കൃഷ്ണനഗര്‍ മണ്ഡലത്തിലും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തിലുമാണു ജനവിധി തേടുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍