UPDATES

പോളിംഗില്‍ ഡല്‍ഹി ഇത്തവണ ചരിത്രമെഴുതും

Avatar

അഴിമുഖം പ്രതിനിധി

ഡല്‍ഹി ചരിത്രമെഴുതി റെക്കോര്‍ഡ് പോളിംഗിലേക്ക്. പോളിംഗ് ശതമാനം 70 നു മുകളിലെത്തുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന. ഏറ്റവും ഒടുവിലത്തെ പോളിംഗ് ശതമാനം 63 ല്‍ എത്തിയിട്ടുണ്ട്. 2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 65.06 ശതമാനയിരുന്നു പോളിംഗ്. ഉച്ചയ്ക്ക് ശേഷമാണ് പോളിംഗില്‍ ഗണ്യമായ പുരോഗതി ഉണ്ടായത്.

വോട്ടിംഗ് കേന്ദ്രങ്ങള്‍ക്കു മുന്നില്‍ നീളന്‍ ക്യൂവാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വോട്ടിംഗ് നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. വോട്ടര്‍മാരില്‍ അക്ഷമ വളര്‍ത്തി വോട്ടു ചെയ്യാതെ മടക്കിയയ്ക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിനു പിന്നിലെന്നും കെജ്രിവാള്‍ പറഞ്ഞു. ബിജെപി അവരുടെ പ്രതീക്ഷ ഉപേക്ഷിച്ചെന്നും ബൂത്ത് ലെവല്‍ പ്രവര്‍ത്തകര്‍ തീര്‍ത്തും നിരാശരാണെന്നും കെജ്രിവാള്‍ മാധ്യമങ്ങളോു പറഞ്ഞു. എന്നാല്‍ അക്രമം ഉണ്ടാക്കാനാണ് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്.

വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ബിജെപിയും ആം ആദ്മിയും ഒരുപോലെ ആത്മവിശ്വാസിത്തിലാണ്. ചൊവ്വാഴ്ച്ച പുറത്തുവരുന്ന തെരഞ്ഞെടുപ്പ് വിധി തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് ഇരുപാര്‍ട്ടികളും ഉറപ്പിക്കുന്നത്. വലുതായൊന്നും ആഗ്രഹിക്കാന്‍ ഇല്ലെങ്കിലും 2013 ല്‍ കിട്ടിയ 8 സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍