UPDATES

വായിച്ചോ‌

ഡല്‍ഹിയിലെ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് ഊബറില്‍ 1.25 കോടിയുടെ ജോലി

ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി(ഡിടിയു) വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിനാണ് പഠനം കഴിയുന്നതിന് മുമ്പ് തന്നെ ഇത്ര വലിയ അവസരം വന്നിരിക്കുന്നത്

ഡല്‍ഹിയിലെ 21-കാരനായ കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്ക് ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളായ ഊബറില്‍ വാര്‍ഷിക ശമ്പളം 1.25 കോടിയുടെ ജോലി. ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി(ഡിടിയു) വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥിനാണ് പഠനം കഴിയുന്നതിന് മുമ്പ് തന്നെ ഇത്ര വലിയ അവസരം വന്നിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഓഫീസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായിട്ടാണ് സിദ്ധാര്‍ത്ഥിനെ ഊബര്‍ ക്ഷണിച്ചിരിക്കുന്നത്.

അടിസ്ഥാന വാര്‍ഷിക ശമ്പളം 71 ലക്ഷമാണ്. മറ്റു അനുകൂല്യങ്ങളും ചേര്‍ന്നാണ് 1.25 കോടി ലഭിക്കുന്നത്. ഡിടിയു-വിലെ ഒരു വിദ്യാര്‍ഥിക്ക് ഇതിന് മുമ്പ് ഇത്ര വലിയ അവസരം വന്നത് 2015-ലായിരുന്നു. ചേതന്‍ കഖര്‍ എന്ന വിദ്യാര്‍ഥിക്ക് അന്ന് ഗൂഗിളില്‍ നിന്നും 1.25 കോടി വേതനം ലഭിക്കുന്ന ജോലിയ്ക്കുള്ള അവസരമാണ് ലഭിച്ചത്,

ശമ്പളം കൊണ്ട് ലോകം ചുറ്റനാണ് ആഗ്രഹമെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. സിദ്ധാര്‍ത്ഥിന് ഒപ്പം ഇന്ത്യയില്‍ നിന്ന് ഒരു ഐഐടി വിദ്യാര്‍ത്ഥിയ്ക്കും ഊബറില്‍ ജോലി ലഭിച്ചിട്ടുണ്ട്. പ്ലസ്ടു പരീക്ഷയ്ക്ക് 95 തമാനം മാര്‍ക്കോടെ പാസായ സിദ്ധാര്‍ത്ഥ് എഞ്ചീനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയിലും ഉയര്‍ന്ന റാങ്ക് നേടിയാണ് ഡിടിയു-വില്‍ എത്തിയത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/rKJ1fZ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍