UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യദ്രോഹത്തിന്റെ അര്‍ത്ഥമറിയാമോ? ഹൈക്കോടതി ഡല്‍ഹി പോലീസിനോട്

രാജ്യ ദ്രോഹത്തിന്റെ അര്‍ത്ഥമറിയാമോ? കനയ്യയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ ഹൈക്കോടതിയാണ് ഡല്‍ഹി പോലീസിനോട് ഇങ്ങനെ ചോദിച്ചത്. ചാനലുകളില്‍ നിന്നു ശേഖരിച്ച വീഡിയോ ഫൂട്ടേജ് അല്ലാതെ കനയ്യ കുമാര്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്നു ചോദിച്ചപ്പോള്‍ അങ്ങനെയൊരു തെളിവില്ലെന്നായി ഡല്ഹി പോലീസ്. കാമ്പസിന് പുറത്തു നിന്നു വന്നവര്‍ മുദ്രാവാക്യം വിളിച്ചതിന് എങ്ങനെയാണ് കനയ്യ കുറ്റക്കാരനാവുക എന്നും കോടതി ചോദിച്ചു. പിന്നീട് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാര്‍ച്ച് 2ലേക്ക് കോടതി മാറ്റിവെച്ചു.

കനയ്യ രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന് തെളിവുണ്ടായിരുന്നു എന്നാണ് പോലീസ് ഇതുവരെ വാദിച്ചിരുന്നത്. എന്നാല്‍ ഇന്നലെ അഫ്സല്‍ ഗുരു അനുസ്മരണത്തില്‍ കനയ്യ പങ്കെടുത്തിരുന്നു എന്നതിലേക്ക് പോലീസിന്റെ വാദം ചുരുങ്ങി. 

കനയ്യയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കബില്‍ സിബലാണ് കോടതിയില്‍ ഹാജരായത്.

രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റിലായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ബട്ടാചാര്യ എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടികിട്ടണമെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു

   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍