UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യു സംഭവം: എന്‍ഐഎ അന്വേഷിക്കണമെന്ന ഹര്‍ജി കോടതി തള്ളി

അഴിമുഖം പ്രതിനിധി

ജെഎന്‍യു രാജ്യദ്രോഹ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. സംഭവം പൊലീസ് അന്വേഷിക്കുന്നതിനാല്‍ ഹര്‍ജി അനവസരത്തിലുള്ളതാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഫെബ്രുവരി ഒമ്പതിന് നടന്ന സംഭവമാണിത്. വിഷയം ദല്‍ഹി പൊലീസ് അന്വേഷിച്ചു വരികയാണ്. അത്യാവശ്യമല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇടപെടാനാകില്ല എന്ന് കോടതി പറഞ്ഞു.

ജെഎന്‍യു കാമ്പസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയത് ഗൗരവകരമായ വിഷയമാണെന്ന് ഹര്‍ജി നല്‍കിയ രഞ്ജന അഗ്നിഹോത്രിയുടെ അഭിഭാഷകന്‍ ഹരി ശങ്കര്‍ ജെയ്ന്‍ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സര്‍കലാശാലയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ എന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തിന് പിന്നില്‍ യുവത്വത്തിന്റെ തെറ്റാണോ എന്തെങ്കിലും ഗൂഢാലോചനയുണ്ടോയെന്നും ദല്‍ഹി പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍