UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 29 ലേക്ക് മാറ്റി

അഴിമുഖം പ്രതിനിധി

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഈ മാസം 29 ലേക്ക് മാറ്റി. ജെഎന്‍യുവില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കീഴടങ്ങിയ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും ഡല്‍ഹി പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമറും അനിര്‍ബനും കീഴടങ്ങിയത്. നേരത്തെ തങ്ങള്‍ക്കു കീഴടങ്ങാന്‍ മതിയായ സുരക്ഷയും സാഹചര്യവും ഉറപ്പുവരുത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇവരുള്‍പ്പെടെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ നിയമത്തിനു വിധേയരാകണമെന്ന് കോടതി അവിശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍