UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം അവസാനിപ്പിക്കണം ; ഡല്‍ഹി ഹൈക്കോടതി

അഴിമുഖം പ്രതിനിധി

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. സമരം അവസാനിപ്പിച്ചാല്‍ കനയ്യ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാണെന്നും കോടതി വ്യക്തമാക്കി. സമരം അവസാനിപ്പിക്കാന്‍ കനയ്യ മറ്റു വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടണമെന്നും കോടതി കനയ്യയുടെ അഭിഭാഷകയായ റബേക്ക ജോണിനോട് ആവശ്യപ്പെടുകയും ചെയ്തു.

സര്‍വകലാശാലയുടെ അച്ചടക്ക നടപടിയെ ചോദ്യം ചെയ്ത് കനയ്യ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോളേജ് നടപടികള്‍ സുഗമമായി മുന്നോട്ട് കൊണ്ടു പോകാന്‍ സഹകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്റര്‍ കാലത്തേക്ക് സസ്‌പെന്റ് ചെയ്യുകയും 20,000 രൂപ പിഴ ഇടുകയുമാണ് ചെയ്തത്. അനിര്‍ബന്‍ ഭട്ടാചാര്യക്ക് ജൂലൈ 15 വരെ സസ്‌പെന്‍ഷനും ജൂലൈ 23 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ജെ.എന്‍.യു കോഴ്‌സുകളില്‍ വിലക്കുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ നിരാഹാര സമരമാരംഭിച്ചത്. സമരം 16 ദിവസം പിന്നിട്ടിരിക്കുകയാണ്. ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് കനയ്യയും ഉമര്‍ഖാലിദും നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍