UPDATES

ഡല്‍ഹിയില്‍ കാല്‍നടക്കാരനെ ഇടിച്ചിട്ടു കടന്നുകളഞ്ഞ ടെമ്പോ ഡ്രൈവറെ പിടികൂടി

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ടു കടന്നുകളഞ്ഞ ടെമ്പോവാന്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മഹാവിര്‍ നഗറില്‍ താമസിക്കുന്ന രാജേഷ് എന്നയാളാണ് അറസ്റ്റിലായത്.

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മതിബൂലിനെ(49) ബുധനാഴ്ച പുലര്‍ച്ചെ ഇയാളുടെ വാന്‍ ഇടിക്കുകയായിരുന്നു. രാജേഷ്‌ വാഹനത്തില്‍ നിന്നും ഇറങ്ങി മതിബൂലിനെ ശ്രദ്ധിച്ചെങ്കിലും പിന്നീട് കടന്നുകളയുകയായിരുന്നു. രക്തം വാര്‍ന്ന് ഒന്നര മണിക്കൂര്‍ ഓളം റോഡരികില്‍ കിടന്ന മതിബൂല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ മരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍