UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ നജീബ് ജംഗ് രാജി വച്ചു

ആം ആദ്മി സര്‍ക്കാരുമായി ഏറെ കാലമായി കടുത്ത അഭിപ്രായ ഭിന്നതയിലും നിരന്തര സംഘര്‍ഷത്തിലുമായിരുന്നു.

ഡല്‍ഹി ലെഫ്റ്റനന്‌റ് ഗവര്‍ണര്‍ നജീബ് ജംഗ് രാജി വച്ചു. ആം ആദ്മി സര്‍ക്കാരുമായി ഏറെ കാലമായി കടുത്ത അഭിപ്രായ ഭിന്നതയിലും നിരന്തര സംഘര്‍ഷത്തിലുമായിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‌റെ സഹകരണത്തില്‍ നജീബ് ജംഗ് നന്ദി രേഖപ്പെടുത്തി. കാലാവധി പൂര്‍ത്തിയാകാന്‍ ഇനിയും 18 മാസം ശേഷിക്കെയാണ് രാജി.

കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്.ഗവര്‍ണര്‍ ഒരു ഭാഗത്തും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‌റെ ആം ആദ്മി സര്‍ക്കാര്‍ മറുഭാഗത്തുമായി ഉണ്ടായിരുന്ന നിരന്തര ഏറ്റുമുട്ടല്‍ ഡല്‍ഹിയെ കടുത്ത ഭരണ പ്രതിസന്ധിയിലേയ്ക്ക് നയിച്ചിരുന്നു. സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കുന്നതടക്കമുള്ള ലെഫ്.ഗവര്‍ണറുടെ ഇടപെടല്‍ വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍