UPDATES

ദല്‍ഹി എംഎല്‍എമാര്‍ക്ക് 400 ശതമാനം ശമ്പള വര്‍ദ്ധനവ്

അഴിമുഖം പ്രതിനിധി

ദല്‍ഹി എംഎല്‍മാര്‍ക്ക് 400 ശതമാനം ശമ്പള വര്‍ദ്ധനവ് ശുപാര്‍ശ ചെയ്തു കൊണ്ടുള്ള സ്വതന്ത്ര സമിതിയുടെ ശുപാര്‍ശകള്‍ നിയമസഭ അംഗീകിച്ചു. 88,000 രൂപയായിരുന്നു ഓരോ എംഎല്‍എയ്ക്കും മാസംതോറും ലഭിച്ചിരുന്നത്. ഇത് 2.35 ലക്ഷമായി ഉയര്‍ത്തി. പ്രതിപക്ഷത്തെ ബിജെപി എംഎല്‍എമാരുടെ പ്രതിഷേധം വകവയ്ക്കാതെയാണ് നിയമസഭ ശമ്പള വര്‍ദ്ധനവിനുള്ള ബില്ലിന് അംഗീകാരം നല്‍കിയത്. ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ശരിയായ സമയം ഇതല്ലെന്ന് പറഞ്ഞാണ് ബിജെപി എംഎല്‍എമാര്‍ എതിര്‍ത്തത്. വോട്ടെടുപ്പില്‍ നിന്നും ബിജെപിയുടെ മുന്ന് എംഎല്‍എമാരും വിട്ടു നിന്നു. മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പിഡിടി ആചാരിയുടെ നേതൃത്വത്തിലെ വിദഗ്ദ്ധ സമിതിയാണ് ശമ്പള വര്‍ദ്ധനവ് ശുപാര്‍ശ ചെയ്തത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നുവെന്ന് ആംആദ്മിയുടെ അനവധി എംഎല്‍എമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഓഗസ്റ്റ് 21-ന് സമിതി രൂപീകരിച്ചത്. ചീഫ് വിപ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്ക് ദല്‍ഹി സര്‍ക്കാരിലെ മന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും അലവന്‍സുകളും മറ്റും ലഭിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍