UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദല്‍ഹി പൊലീസ് തലവന്‍ ബി എസ് ബസ്സി പുതിയ വിവരാവകാശ കമ്മീഷണര്‍ ആയേക്കും

അഴിമുഖം പ്രതിനിധി

ജെഎന്‍യു വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് വിമര്‍ശനം നേരിടുന്ന ദല്‍ഹി പൊലീസ് തലവന്‍ ബി എസ് ബസ്സിയെ അടുത്ത വിവരാവകാശ കമ്മീഷണറായി നിയമിച്ചേക്കും. പുതിയ വിവരാവകാശ കമ്മീഷണറെ തെരെഞ്ഞെടുക്കുന്നതിന് ഈ മാസം പത്തൊമ്പതാം തിയതിയില്‍ സെലക്ഷന്‍ പാനല്‍ യോഗം ചേരാനിരിക്കുകയാണ്.

ഈ മാസം അവസാനം വിരമിക്കാനിരിക്കവേയാണ് ബസ്സിക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുകയാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് ആരോപിച്ചു. ദല്‍ഹിയെ ഭരിക്കാന്‍ കഴിയാത്ത ആള്‍ക്കാണ് സ്ഥാനം നല്‍കുന്നത് എന്നത് ഞെട്ടിക്കുന്നതാണെന്ന് അശുതോഷ് കൂട്ടിച്ചേര്‍ത്തു.

ജെഎന്‍യു വിഷയത്തെ കുറിച്ച് ബസ്സി പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം ഉണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍