UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയ്റ്റ്‌ലിയുടെ മാനഷ്ടകേസ്: കേജ്രിവാള്‍ വിചാരണ നേരിടണമെന്ന് കോടതി

കേജ്രിവാള്‍, കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പേയ്, എന്നിവര്‍ക്കാണ് ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മേയ് 20ന് വിചാരണ തുടങ്ങും.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഫയല്‍ ചെയ്ത മാനനഷ്ട കേസില്‍ അരവിന്ദ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കളും വിചാരണ നേരിടേണ്ടി വരും. കേജ്രിവാള്‍, കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പേയ്, എന്നിവര്‍ക്കാണ് ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മേയ് 20ന് വിചാരണ തുടങ്ങും.

ഡല്‍ഹി ക്രിക്കറ് അസോസിയേഷനിലെ ക്രമക്കേടുകളുമായി ബബന്ധപ്പെട്ട് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന അരുണ്‍ ജയ്റ്റ്‌ലിയ്‌ക്കെതിരെ കേജ്രിവാളും എഎപി നേതാക്കളും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 2015 ഡിസംബറില്‍ ജയ്റ്റ്‌ലി ഇവര്‍ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. 13 വര്‍ഷം ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) പ്രസിഡന്റായിരുന്നു അരുണ്‍ ജയ്റ്റ്‌ലി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍