UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാബ രാംദേവിനെ കുറിച്ചുള്ള പുസ്തകം നിരോധിച്ച ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ശരിവച്ചു

പ്രിയങ്ക പഥക് നരെയ്ന്‍ എഴുതിയ പുസ്തകം തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് രാംദേവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

യോഗ ഗുരുവും പതജ്ഞലി ഗ്രൂപ്പ് മേധാവിയുമായ ബാബ രാം ദേവിനെ കുറിച്ചുള്ള പുസ്തകത്തിന്‍റെ പ്രസിദ്ധീകരണവും വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. Godman to Tycoon: The Untold Story of Baba Ramdev (ആള്‍ദൈവം മുതല്‍ വ്യവസായി വരെ: ബാബ രാം ദേവിന്റെ പറയാത്ത കഥ) എന്ന പേരിലുള്ള പുസ്തകത്തിന്റെ വില്‍പ്പന തടഞ്ഞുകൊണ്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27ന് അഡീഷണല്‍ സിവില്‍ ജഡ്ജ് (എസിജെ) പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ശരിവച്ചാണ് കോടതി നടപടി.

പ്രിയങ്ക പഥക് നരെയ്ന്‍ എഴുതിയ പുസ്തകം തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് രാംദേവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. എന്നാല്‍ പ്രസിദ്ധീകരണം തടഞ്ഞ എസിജെ ഉത്തരവ് ഏപ്രില്‍ 28ന് അഡീഷണല്‍ സീനിയര്‍ സിവില്‍ ജഡ്ജ് (എഎസ്‌സിജെ) സ്‌റ്റേ ചെയ്തതോടെയാണ് രാം ദേവ് ഹൈക്കോടതിയെ സമീപിച്ചത്. പുസ്തകം അപകീര്‍ത്തികരമായ നിരവധി പരാമര്‍ശങ്ങളാണ് നടത്തുന്നത്. ഇത് രാം ദേവിന്‍റെ സ്വകാര്യതയിലേക്കുള്ള അനധികൃത കടന്നു കയറ്റമാണെന്നും രാം ദേവിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍