UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവയിലും സമ്പൂര്‍ണ ബീഫ്‌ നിരോധനത്തിന് നീക്കം

ഗോവയിലെ കടല്‍ത്തീരവും ബീഫ് ഉള്‍പ്പെടെയുള്ള ഭക്ഷണവുമാണ് വിനോദ സഞ്ചാരികളെ ഇവിടേക്ക്‌ ആകൃഷ്ടരാക്കുന്നത്

വിനോദ സഞ്ചാര സംസ്ഥാനമായ ഗോവയില്‍ സമ്പൂര്‍ണ ബീഫ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി രംഗത്ത്. കഴിഞ്ഞ ദിവസം പനാജി കടല്‍തീരത്ത് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയുണ്ടായ സദാചാര ആക്രമണത്തിന് പിന്നാലെയാണ് ഇത്.

നിലവില്‍ നൂറുകണക്കിന് പശുക്കളെ കൊല്ലുന്ന ഗോവ മീറ്റ് കോംപ്ലക്‌സ് ലിമിറ്റഡ് അടച്ചുപൂട്ടണമെന്ന് പാര്‍ട്ടി നേതാവും മന്ത്രിയുമായ സുധിന്‍ ദവലികര്‍ ആവശ്യപ്പെട്ടു. ഗോവധ നിരോധനം ദേശവ്യാപകമാക്കണമെന്ന് നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികാരണമായാണ് ദവലികര്‍ ഗോവയില്‍ ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി സര്‍ക്കാരിലെ ഘടകകക്ഷിയാണ് മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി.

അതേസമയം ഗോവയിലെ കടല്‍ത്തീരവും അന്തരീക്ഷവും ബീഫ് ഉള്‍പ്പെടെയുള്ള ഭക്ഷണവുമാണ് വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളെ ഗോവയിലേക്ക് ആകൃഷ്ടരാക്കുന്നത്. കഴിഞ്ഞ ദിവസം ഏതാനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കടല്‍ത്തീരത്ത് വിശ്രമിച്ചിരുന്ന വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍