UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ടില്‍ നിന്നും ഗാന്ധിയെ മാറ്റണമെന്ന ആവശ്യം അപലപനീയം: വി എം സുധീരന്‍

കെപിസിസി രാഷ്ട്രീയകാര്യ സമിതി എല്ലാ മാസവും രണ്ടാം ശനിയാഴ്ച

നോട്ടില്‍ നിന്നും ഗാന്ധിയെ മാറ്റണമെന്ന പ്രതികരണം ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മഹാത്മഗാന്ധിയെ അപമാനിക്കാനുള്ള ബിജെപിയുടെ ഈ നീക്കം അപലപനീയമാണെന്നും കെപിസിസി രാഷ്ട്രീയ നിര്‍വാഹക യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം യോഗത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല. ചില അസൗകര്യങ്ങള്‍ മൂലമാണ് അദ്ദേഹം പങ്കെടുക്കാത്തതെന്നും സുധീരന്‍ അറിയിച്ചു. ഇനിയുള്ള പാര്‍ട്ടി പരിപാടികളില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കുമെന്ന് ഉറപ്പ് പറഞ്ഞ സുധീരന്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടിയെന്നും കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്കുള്ളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ അത് പരിഹരിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതി എല്ലാ മാസവും രണ്ടാം ശനിയാഴ്ച സമ്മേളിക്കാന്‍ തീരുമാനിച്ചു. ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് മിക്കവരുടെയും അഭിപ്രായം എല്ലാ യോഗങ്ങളില്‍ നിന്നും ഉമ്മന്‍ചാണ്ടി വിട്ടുനില്‍ക്കുമെന്ന് കരുതുന്നില്ല.

കോണ്‍ഗ്രസിന്റെ താഴേത്തട്ടിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കും. ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്ന് കെ മുരളീധരനും പറഞ്ഞു. എന്നാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രകോപനമുണ്ടാക്കിയിട്ടും സുധീരന്‍ ഒരക്ഷരം മിണ്ടിയില്ലെന്നും മുരളീധരന്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍