UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സരിതയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി

തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്

സരിത എസ് നായര്‍ സോളാര്‍ കമ്മിഷന്‍ മുമ്പാകെ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, ഇരുവരുടെയും പേഴ്‌സണല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്ക് സോളാര്‍ അഴിമതിക്കേസിലുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ഹര്‍ജി നല്‍കിയത്. സോളാര്‍ കമ്മിഷന് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലുമായി സരിത കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ആരോപിച്ചിരുന്നത്.

അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യത്തിലാണ് വിധി. ഹൈക്കോടതിയില്‍ അടക്കം കേസ് നിലവിലുള്ളതിനാല്‍ പ്രത്യേക അന്വേഷണം വേണ്ടെന്നായിരുന്നു വിജിലന്‍സ് നേരത്തെ നിലപാടെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍