UPDATES

എഡിറ്റര്‍

നോട്ട് അസാധുവാക്കല്‍ ഒരാളുടെ ദേഹത്ത് നിന്ന് 85 ശതമാനം ചോര ഊറ്റൂന്ന പോലെ

Avatar

അഴിമുഖം പ്രതിനിധി

കേന്ദ്രസര്‍ക്കാരിന്‌റെ നോട്ട് അസാധുവാക്കല്‍ നടപടി ഒരാളുടെ ദേഹത്ത് നിന്ന് 85 ശതമാനം ചോര ഊറ്റിയെടുക്കുന്ന പോലെ ആയി പോയെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ.അരുണ്‍കുമാര്‍. കള്ളപ്പണവിഷയത്തെ കുറിച്ച് വലിയ തോതില്‍ പഠനം നടത്തുകയും ഏറ്റവും ആധികാരികമായി എഴുതുകയും ചെയ്തിട്ടുള്ള സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് അരുണ്‍കുമാര്‍. ദ ബ്ലാക്ക് മണി ഇന്‍ ഇന്ത്യ, ഇന്ത്യന്‍ എക്കോണമി സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സ് – പെര്‍സിസ്റ്റിംഗ് കൊളോണിയല്‍ ഡിസ്‌റപ്ഷന്‍ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. ഒരു അഭിമുഖത്തിലാണ് പ്രൊഫ.അരുണ്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്.

മോദി സര്‍ക്കാരിന്‌റെ ഡീമണിറ്റൈസേഷന്‍ നടപടി അര്‍ത്ഥശൂന്യവും ബുദ്ധിശൂന്യവുമാണെന്ന് അരുണ്‍കുമാര്‍ പറയുന്നു. ഇത് കൊണ്ട് കള്ളപ്പണമോ കള്ളനോട്ടോ തടയാനാവില്ല. പുതിയ നോട്ടുകളുടേയും കള്ളനോട്ടുകള്‍ ഇറങ്ങുന്നുണ്ട്. ഒരാളുടെ ശരീരത്തില്‍ നിന്ന് 85 ശതമാനം രക്തമൂറ്റി പകരം വെറും അഞ്ച് ശതമാനം മാത്രം തിരിച്ച് നല്‍കിയാല്‍ എന്ത് സംഭവിക്കും. അതാണ് നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ചെറുകിട കച്ചവടക്കാരേയും സാധാരണക്കാരേയുമെല്ലാം പ്രശ്‌നം ഗുരുതരമായി ബാധിച്ചിരിക്കുന്നു. പണത്തിന്‌റെ ഒഴുക്ക് കുറയുകയാണ്. ഇത് ഡിമാന്‍ഡ് കുറയാനിടയാക്കുന്നു. ഇത് മൂലം ഉല്‍പ്പാദനം കുറയുന്നു. തൊഴിലവസരങ്ങളും നിക്ഷേപങ്ങളും കുറയും. ഈ അവസ്ഥ ഒരു മാസത്തേയ്ക് കൂടി തുടര്‍ന്നാല്‍ അതിന്‌റെ പ്രത്യാഘാതങ്ങള്‍ ഒരു വര്‍ഷത്തിലധികം ഉണ്ടാകും. അസംഘടിത മേഖലയിലെ തൊഴിലാളികളാണ് ഭൂരിഭാഗവും. ഇല്‌ക്ട്രോണിക് ട്രാന്‍സാക്ഷന്‍ പരിചിതമല്ലാത്ത അവരെ സംബന്ധിച്ച് സര്‍ക്കാര്‍ നടപടി ദുരിതമായിരിക്കുന്നു. തീരുമാനങ്ങഴളെടുക്കുമ്പോള്‍ ആരോടും അധികം ചര്‍ച്ച ചെയ്യുന്ന സ്വഭാവം മോദിക്കില്ല. ഇന്ത്യ ഏറെ സങ്കീര്‍ണതകളുള്ള രാജ്യമാണ്. ഈ സമീപനം നല്ല രീതിയില്‍ പോവില്ല – അരുണ്‍ കുമാര്‍ വ്യക്തമാക്കി.

കൂടുതല്‍ വായനയ്ക്ക് : https://goo.gl/HaVKHB

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍