UPDATES

വായിച്ചോ‌

മോദിയ്ക്കും നോട്ട് പിന്‍വലിക്കലിനും അപ്പുറമാണ് ഇന്ത്യ നേരിടുന്ന പ്രശ്നം: യോഗേന്ദ്ര യാദവ്

രാഷ്ട്രീയം മരിച്ചിരിക്കുന്നു. വെറും തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമാണ് ജിവനോടെയുള്ളത്

നിങ്ങള്‍ ഒരു കവലയിലെത്തി ഒരു പ്രത്യേക സ്ഥലത്തേയ്ക്കുള്ള വഴി ചോദിക്കുന്നു. അപ്പോള്‍ ഒരു പപ്പു വന്ന് ചോദിക്കുകയാണ് എവിടേയ്ക്കാണ് പോകേണ്ടത് എന്ന് നിങ്ങള്‍ക്ക് എവിടെയാണോ പോകേണ്ടത് അതിന്‌റെ നേരെ എതിര്‍ദിശയിലേയ്ക്ക് അവന്‍ നിങ്ങളെ എത്തിക്കും. സ്വരാജ് അഭിയാന്‍ നേതാവും മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവുമായ യോഗേന്ദ്ര യാദവിന്‌റെ അഭിപ്രായത്തില്‍ ഇതാണ് ഇപ്പോള്‍ ഇന്ത്യയുടെ അവസ്ഥ. ഗോവയില്‍ ദക്ഷിണായന്‍ രാഷ്ട്രീയ പരിഷദ് പരിപാടിയില്‍ ഇന്ത്യ അറ്റ് ക്രോസ് റോഡ്സ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു യോഗേന്ദ്ര യാദവ്.

നമുക്ക് ഒരു പപ്പുവുണ്ട്. അയാള്‍ക്ക് നമ്മളെ എവിടേയ്ക്ക് വഴികാട്ടണമെന്ന കാര്യത്തില്‍ ഒരു പിടിയുമില്ല. അതേസമയം നല്ല ആത്മവിശ്വാസമുള്ള വേറൊരാളുണ്ട്. അയാളാണെങ്കില്‍ നമ്മള്‍ എത്തേണ്ട സ്ഥലത്തിന്‌റെ നേരെ എതിര്‍ദിശയില്‍ നമ്മളെ എത്തിക്കും. നമ്മള്‍ ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു? നമ്മള്‍ എങ്ങനെ ഇവിടെ വന്നു? നമ്മള്‍ എന്തിന് ഇങ്ങനെയൊരു നിലയിലെത്തി? ഇവിടെ നിന്ന് നിങ്ങള്‍ എവിടേയ്ക്ക് പോകും? ഇങ്ങനെ പല ചോദ്യങ്ങളുണ്ട്.

നരേന്ദ്ര മോദിയോ അദ്ദേഹത്തെ പോലെ മറ്റൊരാളോ പ്രധാനമന്ത്രിയാവുന്നതല്ല പ്രശ്‌നം. സെന്‍സര്‍ ബോര്‍ എടുക്കുന്ന തീരുമാനങ്ങളും അതിനകത്ത് ഇരിക്കുന്ന പോലുള്ള ആളുകളും മാത്രമല്ല പ്രശ്‌നം, ദാദ്രി കൊലപാതകം മാത്രമല്ല പ്രശ്‌നം, തൊളിലാളികളേയും കൃഷിക്കാരേയും കുറിച്ച് ആലോചിക്കാതെ നോട്ട് പിന്‍വലിക്കുന്നത് മാത്രമല്ല പ്രശ്‌നം. ഈ രാജ്യം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധി അതിനേക്കാളും ആഴത്തിലുള്ളതാണ്. 60 വര്‍ഷം മുമ്പ് അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യ ഒരു വന്‍ശക്തി രാഷ്ട്രമായിരുന്നില്ല. എന്നാല്‍ നേതാക്കള്‍ക്ക് പലതും പറയാനുണ്ടായിരുന്നു. അവര്‍ക്ക ഉറച്ച ശബ്ദമുണ്ടായിരുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും ഇന്ത്യ കൂടുതല്‍ ഭേദപ്പെട്ട് നില്‍ക്കുന്ന ഇക്കാലത്ത് നമ്മുടെ പ്രധാനമന്ത്രി സംസാരിക്കുന്നത് വളരെ ദുര്‍ബലമാണ്. മറ്റ് വന്‍ശക്തി രാജ്യങ്ങള്‍ സംസാരിക്കുന്നതിന്‌റെ പകര്‍പ്പ് മാത്രമാണ് പ്രധാനമന്ത്രി പറയുന്ന കാര്യങ്ങളും. രാഷ്ട്രീയം മരിച്ചിരിക്കുന്നു. വെറും തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമാണ് ജിവനോടെയുള്ളത് – യോഗന്ദ്ര യാദവ് പറഞ്ഞു.

വായനയ്ക്ക്: https://goo.gl/b2tev1

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍