UPDATES

എല്ലാ പാര്‍ട്ടികാരെയും വിളിച്ചില്ല; രാജ്‌നാഥ്‌സിങ് വിളിച്ച യോഗത്തിന് പ്രതിപക്ഷം പങ്കെടുക്കില്ല

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിച്ച നടപടിയെ തുടര്‍ന്നു പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് വിളിച്ച യോഗത്തിന് പ്രതിപക്ഷം വിട്ടുനിന്നേക്കും. യോഗത്തിന് എല്ലാ പാര്‍ട്ടികാരെയും വിളിക്കാത്തതിനെ തുടര്‍ന്നാണ് വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷം ചിന്തിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയല്ല പ്രധാനമന്ത്രിയൊ ലോക്സഭാ സ്പീക്കറൊ ആണ് യോഗം വിളിക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പ്രസ്താവിച്ചു.

രാജ്‌നാഥ് സിങ് യോഗത്തിന് വിളിച്ചതിന് പിന്നാലെ പ്രതിപക്ഷം പാര്‍ലമെന്റ് മന്ദിരത്തില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ എന്തു തീരുമാനമാണ് കൈകൊണ്ടതെന്ന് പുറത്തുവിട്ടിട്ടില്ല. ഉടന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. പ്രതിപക്ഷത്തിനിടയില്‍ പ്രധാനമന്ത്രി ഭിന്നപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് എതിര്‍പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്.

അതെസമയം ലോക്‌സഭയില്‍ നോട്ട് വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടി അംഗം സ്പീക്കര്‍ക്കു നേരെ പേപ്പറുകള്‍ വലിച്ചെറിഞ്ഞു. അക്ഷയ് യാദവാണ് സ്പീക്കര്‍ സുമിത്ര മഹാജനു നേരെ പേപ്പറുകള്‍ വലിച്ചെറിഞ്ഞത്. സഭയില്‍ മോശമായി പെരുമാറിയതിന് യാദവിനു നേരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തി വച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍