UPDATES

സഹകരണ പ്രതിസന്ധി: തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ സഹകരണ മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്നും നോട്ട് വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ പ്രഷോഭത്തിന്റെയും ഭാഗമായിട്ടും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി സിപിഎം ഹര്‍ത്താലിന് അഹ്വാനം ചെയ്തു. സഹകരണ മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്താന്‍ തീരുമാനമെടുത്തത്.

അവിശ്യ സേവനങ്ങളെയും ബാങ്കുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍റോഡ് ഗതാഗതം തടയാനും പോളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് എല്‍ഡിഎഫ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍