UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നോട്ട് പിന്‍വലിക്കല്‍; നരേന്ദ്ര മോദി ‘പുതിയ സാധാരണത്വം’ സൃഷ്ടിച്ചെന്ന് ജെയ്റ്റ്ലി

അഴിമുഖം പ്രതിനിധി

മധ്യപ്രദേശ്, ആസാം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന്, ബിജെപിയിലും അതിന്റെ ‘വികസനത്തിലും നല്ല ഭരണനിര്‍വഹണത്തിലും ഉള്ള അചഞ്ചലമായ ശ്രദ്ധയിലും’ ‘വിശ്വാസം തുടരുന്ന’ ജനങ്ങള്‍ക്കുള്ള നന്ദി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രേഖപ്പെടുത്തി.

നോട്ട് അസാധുവാക്കല്‍ നടപടിക്ക് ശേഷം നടന്ന ആദ്യ ഉപതിരഞ്ഞെടുപ്പുകളില്‍, പശ്ചിമ ബംഗാളിലും ത്രിപുരയിലും നില മെച്ചപ്പെടുത്താനും ഭാരതീയ ജനത പാര്‍ട്ടിക്ക് സാധിച്ചു. ഈ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലെയും പത്ത് നിയമസഭ മണ്ഡലങ്ങളിലേക്കും നാല് ലോക്‌സഭ മണ്ഡലങ്ങളിലേക്കും ഞായറാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

നിയമസാധുതയുള്ള കൈമാറ്റങ്ങള്‍ക്ക് ഒരു ‘പുതിയ സാധാരണത്വം’ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചുവെന്നും, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊതു ചിലവഴിക്കലില്‍ ഒരു വലിയ കുതിച്ചുചാട്ടത്തിന് ഇത് കാരണമാകുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ചരിത്രപരമായ തീരുമാനം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ജെയ്റ്റ്‌ലി ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ‘….ഇത്രയും തുക പണമായും ഇത്രയും തുക ചെക്കായും എന്നതായിരുന്നു കഴിഞ്ഞ എഴുപത് വര്‍ഷമായുള്ള സാധാരണത്വം…എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി ഒരു പുതിയ സാധാരണത്വം സൃഷ്ടിച്ചിരിക്കുകയാണ്…. ഇപ്പോള്‍ സത്യസന്ധതയ്ക്കാണ് പ്രധാന്യമെന്ന് സത്യസന്ധനായ ഓരോ പൗരനും തിരിച്ചറിയുന്നു. ദീര്‍ഘകാലത്തില്‍, ഈ നിര്‍ണായക തീരുമാനം ഔദ്യോഗിക സാമ്പത്തികരംഗത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കുകയും നിഴല്‍ സാമ്പത്തികരംഗത്തെ ചുരുക്കുകയും ചെയ്യും.’

നോട്ട് നിരോധിക്കല്‍ തീരുമാനം സൃഷ്ടിച്ച പണമാന്ദ്യം നേരിടാനുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്ത്, ഗ്രാമീണ മേഖലയ്ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ ആശ്വാസം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

‘നഗരമേഖലകള്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. റാബി വിളയിറക്കുന്നതിന് കര്‍ഷകര്‍ക്ക് കൂടുതല്‍ ധനം ആവശ്യമായി വരുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ ഗ്രാമീണ മേഖലയ്ക്കാവും കൂടുതല്‍ ഊന്നല്‍ നല്‍കുക,’ എന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു.

നടപടിയുടെ എല്ലാ വശങ്ങളെ കുറിച്ചും വിശദീകരിച്ച ജെയ്റ്റലി, നോട്ട് നിരോധിക്കലിന് ദരിദ്രര്‍, ദാരിദ്ര്യം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്നിവയുമായി നേരിട്ട് ബന്ധമുണ്ടെന്നും വ്യക്തമാക്കി.

നോട്ടുകളുടെ മാറ്റം തൃപ്തികരമായി മാറുന്ന ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പ്രതിവര്‍ഷം നാല് മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വായ്പ വാങ്ങാറുണ്ട്. ഈ നടപടിയിലൂടെ ഈ പണം ഗ്രാമീണ മേഖലയുടെ വികസനത്തിനും ദരിദ്രരുടെ ഉന്നമനത്തിനുമായുള്ള പൊതു ചിലവുകള്‍ക്കായി വഴി തിരിച്ചുവിടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍