UPDATES

ഇന്ത്യയില്‍ നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധി കുറച്ച് കാലത്തേക്ക് തുടരുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്

2017 സാമ്പത്തിക വര്‍ഷം 7.7ഉം 2018ല്‍ 7.6 ശതമാനവും വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

രാജ്യത്ത് കുറച്ച് കാലത്തേയ്ക്ക് പ്രതിശീര്‍ഷ ചിലവില്‍ വലിയ കുറവ് വരുമെങ്കിലും വളര്‍ച്ചാനിരക്ക് 7.6 – 7.7ലേയ്ക്ക് ഉടന്‍ തിരിച്ചുവരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സാമ്പത്തിക വിദഗ്ധര്‍ അനുമാനിക്കുന്നത്. 2017ലെ യുണൈറ്റഡ് നാഷന്‍സ് വേള്‍ഡ് എക്കണോമിക് സിറ്റ്വേഷന്‍ ആന്‍ഡ് പ്രോസ്‌പെക്ട്‌സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2017 സാമ്പത്തിക വര്‍ഷം 7.7ഉം 2018ല്‍ 7.6 ശതമാനവും വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

അതേസമയം സാമ്പത്തിക വളര്‍ച്ചയില്‍ നോട്ട് പിന്‍വലിക്കല്‍ നടപടി ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുന്നില്ല. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം നവംബര്‍ 11നാണ് റിപ്പോര്‍ട്ടിന് അന്തിമരൂപമായതെന്നും അതുകൊണ്ട് തന്നെ സാമ്പത്തിക വളര്‍ച്ചയില്‍ നോട്ട് പിന്‍വലിക്കലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും യുഎന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫേഴ്‌സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡോണ്‍ ഹോളണ്ട് പറഞ്ഞു. 2016ന്റെ നാലാം പാദത്തിലും 2017ന്റെ ആദ്യ പാദത്തിലും പണക്ഷാമം ഉണ്ടാക്കുന്ന ഉപഭോഗത്തിലെ കുറവിനെക്കുറിച്ച് റിപ്പോര്‍ട്ട് പറയുന്നുണ്ട്. അതേ സമയം ഹ്രസ്വകാലത്തേയ്ക്ക് മാത്രമേ ഈ പ്രതിസന്ധി തുടരൂ എന്നാണ് റിപ്പോര്‍ട്ടിലെ വിലിരുത്തല്‍. നോട്ട് പിന്‍വലിക്കല്‍ നടപടിയുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഏപ്രിലിലെ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുമെന്നും ഹോളണ്ട് അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍