UPDATES

എഡിറ്റര്‍

തുഗ്ലക്കിന്റെ കറന്‍സി പരിഷ്ക്കാരം; മോദി വായിക്കേണ്ട ചരിത്ര പാഠങ്ങള്‍

അഴിമുഖം പ്രതിനിധി

മധ്യപ്രദേശില്‍ ജനങ്ങള്‍ റേഷന്‍ കട കൊള്ളയടിക്കുകയും ഡല്‍ഹിയിലെയും മറ്റ് സ്ഥലങ്ങളിലെയും എടിഎമ്മുകളിലും ബാങ്കുകളിലും ജനങ്ങളുടെ അവസാനിക്കാത്ത ക്യൂകള്‍ രൂപപ്പെടുകയും കുട്ടികളെ പോറ്റാന്‍ പണമില്ലാതെ മാതാപിതാക്കള്‍ വലയുകയും, അടത്ത കൃഷിയിറക്കാന്‍ കാശില്ലാതെ കര്‍ഷകര്‍ വെട്ടിലാവുകയും ചെയ്യുന്ന വിധത്തിലുള്ള അരക്ഷിതാവസ്ഥയാണ് നവംബര്‍ എട്ടിന് ശേഷം രാജ്യത്ത് നിലനില്‍ക്കുന്നത്. നോട്ടുകള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പെട്ടെന്നുള്ള തീരുമാനം ഒരു തുഗ്ലക് പരിഷ്‌കാരമായി പലരും വിലയിരുത്തുകയും ചെയ്യുന്നു.

ഡല്‍ഹിയില്‍ നിന്നും ഇപ്പോള്‍ മഹാരാഷ്ട്ര സംസ്ഥാനത്തുള്ള ഡക്കാണിലെ ദൗലത്താബാദിലേക്ക് രാജ്യതലസ്ഥാനം മാറ്റാനുള്ള ദുരന്തപൂര്‍ണമായ തീരുമാനത്തിന്റെ പേരിലാണ് മുഹമ്മദ് ബിന്‍ തുഗ്ലക്ക് ചരിത്രത്തില്‍ ഇടംപിടിച്ചത്. 14-ാം നൂറ്റാണ്ടില്‍ ധൃതിപിടിച്ചെടുത്ത ആ തീരുമാനം ജനങ്ങള്‍ ഒട്ടൊന്നുമല്ല വലച്ചത്. അതുകൊണ്ട് തന്നെ പ്രായോഗികമല്ലാത്ത നടപടികള്‍ ഭരണാധികാരികളില്‍ നിന്നും ഉണ്ടാവുമ്പോള്‍ അതിനെ തുഗ്ലക്ക് പരിഷ്‌കാരം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ മോദി ചെയ്തത് പോലെ അന്ന് തുഗ്ലക്കും രാജ്യത്തെ നാണയം ഉപയോഗിച്ച് വലിയ ചൂതാട്ടം നടത്തിയിരുന്നു. തീരുമാനം ദുരന്തപൂര്‍ണമായിരുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ അധികാരത്തിന്റെ അടിത്തറയിളക്കുന്നതിനും അത് കാരണമായി.

ആധുനിക ധനസംവിധാനങ്ങള്‍ എത്രമാത്രം ലോലമാണെന്ന് മോദി സര്‍ക്കാരിന്റെ തീരുമാനം തെളിയിക്കുന്നു. ഒരു വ്യക്തിയുടെ ഒരു നിമിഷത്തിലെ തീരുമാനത്തിലൂടെ അതുവരെ ആര്‍ജ്ജിച്ച സ്വത്തൊക്കെ വെറും കടലാസ് കഷ്ണങ്ങളായി മാറി. ഏഴാം നൂറ്റാണ്ടില്‍ ചൈനക്കാരാണ് ആദ്യമായി പേപ്പര്‍ നോട്ടുകള്‍ പ്രചാരത്തിലാക്കിയത്. പുതിയ പരിഷ്‌കാരം യൂറോപ്പിലെത്താന്‍ പിന്നെയും 1000 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ പാശ്ചാത്യര്‍ പരിഷ്‌കാരം നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ തുഗ്ലക്ക് ഈ പരിഷ്‌കാരം ഇവിടെ നടപ്പിലാക്കിയിരുന്നു. 1329ല്‍ തലസ്ഥാനം ദൗലത്താബാദിലേക്ക് മാറ്റിയശേഷം തുഗ്ലക്ക് ഇവിടെ കടലാസ് നോട്ടുകള്‍ പ്രചാരത്തിലാക്കി. എന്നാല്‍ പുതിയ പരിഷ്‌കാരം ജനങ്ങള്‍ പരിചയമില്ലാത്തതിനാല്‍ പരാജയപ്പെടുകയായിരുന്നു. വെറും എട്ട് ദിവസത്തിനുള്ളില്‍ പരിഷ്‌കാരം പിന്‍വലിക്കേണ്ടി വന്നു എന്ന് മാത്രമല്ല അധികം താമസിയാതെ സുല്‍ത്താന്‍ കൊല്ലപ്പെടുകയും ചെയ്തു.

സൈദ്ധാന്തികമായി നല്ല തീരുമാനമായിരുന്നെങ്കിലും നടപ്പിലാക്കിയതില്‍ വന്ന പാകപ്പിഴകളാണ് തുഗ്ലക്കിന് വിനയായത്. കള്ളനോട്ടുകള്‍ വ്യാപകമായി എന്നതായിരുന്നു തീരുമാനത്തിന്റെ ഏറ്റവും വലിയ തിരിച്ചടി.

നോട്ടുകളില്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കള്ളനോട്ടുകള്‍ തടയാനാണ് ആധുനിക സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. എന്നാല്‍ പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതില്‍ മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ മോശം ആസൂത്രണം നിമിത്തം അധിക സുരക്ഷ സംവിധാനങ്ങളൊന്നും പുതിയ നോട്ടുകളില്‍ ഏര്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്നത് മറ്റൊരു ദുര്യോഗമായി തുടരുന്നു. തുഗ്ലക്കിനെ കാത്തിരുന്ന വിധി തന്നെയാണോ മോദി സര്‍ക്കാരിനും സംഭവിക്കാന്‍ പോകുന്നത് എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

കൂടുതല്‍ വായിക്കൂ: https://goo.gl/1lNC6J

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍