UPDATES

എഡിറ്റര്‍

നോട്ട് നിരോധനം കൊണ്ട് ഇന്ത്യക്ക് നേട്ടമൊന്നും ഉണ്ടാകില്ല- പോള്‍ ക്രുഗ്മാന്‍

Avatar

നോട്ട് നിരോധനം ഇന്ത്യയ്ക്ക് നിര്‍ണായകമായ ഒരു ദീര്‍ഘകാല നേട്ടവും ഉണ്ടാക്കില്ലെന്ന് 2008ല്‍ സാമ്പത്തിക ശാസ്ത്രത്തിന് നോബല്‍ സമ്മാനം നേടിയ പോള്‍ പോള്‍ ക്രുഗ്മാന്‍ പറഞ്ഞു. എന്നാല്‍ ഇതുമൂലം ഉണ്ടാകുന്ന ഹൃസ്വകാല നഷ്ടങ്ങള്‍ കടുത്തതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം. നടപടിക്ക് പിന്നലെ ഉദ്ദേശം വ്യക്തമാണെങ്കിലും അങ്ങേയറ്റം വിനാശകരമായ രീതിയിലാണ് ഇത് നടപ്പാക്കിയതെന്ന് ന്യൂയോര്‍ക്കിലെ സിറ്റി സര്‍വകലാശാലയിലെ പ്രൊഫസര്‍ കൂടിയായ പോള്‍ ക്രുഗ്മാന്‍ ചൂണ്ടിക്കാണിച്ചു. 

അസംഘിടത മേഖലയ്ക്ക് വലിയ പ്രാധാന്യമുള്ള വികസിത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വരുമാന നികുതിയെ അമിതമായി ആശ്രയിച്ചുകൊണ്ട് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ അനുപാതമായി നികുതികളെ വളര്‍ത്തിക്കൊണ്ടുവരല്‍ അസാധ്യമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. പിന്നോട്ട് നടപ്പ് എന്ന് ആക്ഷേപിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന കേന്ദ്ര എക്‌സൈസ് തീരുവയും സേവനനികുതിയും സംസ്ഥാനങ്ങള്‍ ഈടാക്കുന്ന മൂല്യാധിഷ്ടിത നികുതികളും പോലെയുള്ള പരോക്ഷ നികുതികളാണ് നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പ്രായോഗിക നടപടികളെന്ന് പോള്‍ ക്രുഗ്മാന്‍ വിശദീരിച്ചു. ദരിദ്രരെയും സമ്പന്നരെയും ഒരു പോലെ ബാധിക്കുമെന്നതിനാലാണ് പരോക്ഷ നികുതികളെ പ്രതിലോമകരം എന്ന് പലപ്പോഴും വിശേഷിപ്പിക്കുന്നത്. എന്നാല്‍ വരുമാന നികുതി സമ്പന്നര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്നതിനാല്‍ അതിനെ പുരോഗമനപരമെന്നും വിശേഷിപ്പിക്കപ്പെടുന്നു. വികസിത രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ഇതിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപ് കാലത്തെ യുഎസിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കുറവാണെന്നും പോള്‍ പോള്‍ ക്രുഗ്മാന്‍ വിലയിരുത്തി. കൂടുതല്‍ വായിക്കാന്‍; https://goo.gl/xpO5Ea

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍