UPDATES

ട്രെന്‍ഡിങ്ങ്

നോട്ട് നിരോധനത്തിന് രജനികാന്തിന്റെയും പിന്തുണയുണ്ട്; പക്ഷേ ഭാര്യയുടെ സ്കൂളില്‍ ശമ്പളം നല്‍കാന്‍ പണമില്ല

നോട്ട് നിരോധനം തന്നെയാണ് പ്രധാന പ്രശ്‌നമെന്ന് സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള വന്ദന വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ഭാര്യ സ്ഥാപിച്ച സ്‌കൂളില്‍ ശമ്പളം നല്‍കാന്‍ പണമില്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകര്‍, അനധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളം വൈകിയിരിക്കുകയാണ്. സ്‌കൂളിലെ 28 ബസ് ഡ്രൈവര്‍മാര്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് സ്‌കൂളിനു മുമ്പില്‍ സമരവും നടത്തി. രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്ത് സ്ഥാപിച്ച ആശ്രം സ്‌കൂളിന് ചെന്നൈയിലെങ്ങും നിരവധി സ്‌കൂളുകളുണ്ട്.

നിരവധി മാസങ്ങളായി ശമ്പളം വൈകല്‍ പ്രശ്‌നം സ്‌കൂളിലുണ്ടെന്നും എന്നാല്‍ മാനേജ്‌മെന്റ് ഇപ്പോഴത് ഒഴിവുകഴിവായി എടുത്തിരിക്കുകയാണെന്ന് സമരം ചെയ്യുന്ന ഡ്രൈവര്‍മാര്‍ പറയുന്നു. ഒരു ഡ്രൈവറുടെ ഭാര്യ ആത്മഹത്യാ ശ്രമം നടത്തിയെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പല മാസങ്ങളായി ശമ്പള പ്രശ്‌നം തങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും മാനേജ്‌മെന്റ് നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. പല ടീച്ചര്‍മാര്‍ക്കും ശമ്പളം കിട്ടിയിട്ടില്ലെങ്കിലും പേടികൊണ്ടാണ് ആരും പുറത്തു പറയാത്തതെന്നും സമരം ചെയ്തവര്‍ പറയുന്നു.

അതേ സമയം, നോട്ട് നിരോധനം തന്നെയാണ് പ്രധാന പ്രശ്‌നമെന്ന് സ്‌കൂളിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള വന്ദന വ്യക്തമാക്കി. നോട്ട് നിരോധനത്തിന് പിന്നാലെയാണ് ജയലളിതയുടെ മരണവും വര്‍ധ ചുഴലിക്കാറ്റും ഉണ്ടായത്. എങ്കിലും നോട്ട് നിരോധനം തന്നെയാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും ലത രജനീകാന്തിനെ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ശമ്പളം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍