UPDATES

demon-etisation

പുതിയ നോട്ട്; നവംബറില്‍ ഇറക്കിയത് അപ്രതീക്ഷിതമെന്ന് കറന്‍സി അച്ചടിക്കുന്ന കമ്പനി

അഴിമുഖം പ്രതിനിധി

രാജ്യത്തെ 4,400 കറന്‍സി ചെസ്റ്റുകളില്‍ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പാക്കാനുള്ള യാതനകളെ കുറിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പ്രസംഗിക്കുമ്പോള്‍ കറന്‍സി അച്ചടിക്കുന്ന പ്രധാന കമ്പനികളില്‍ ഒന്നായ സെക്യുരിറ്റി പ്രിന്റിങ്ങ് ആന്റ് മൈനിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത് പുതിയ 500, 2000 നോട്ടുകള്‍ പുറത്തിറക്കുന്ന തീയതികള്‍ സബന്ധിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല എന്നാണ്. പുതുവര്‍ഷത്തില്‍ പുറത്തിറക്കാനായി സെപ്തംബര്‍ മുതല്‍ മൂന്ന് ഷിഫ്റ്റുകളായി രണ്ട് പ്രസ്സുകളില്‍ അച്ചടി നടന്നു വരുന്നുണ്ട് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഡിസംബര്‍ 31നോ ജനുവരി ഒന്നിനാ പുറത്തിറക്കും എന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. നവംബര്‍ 10 മുതല്‍ ഈ നോട്ടുകള്‍ വിതരണം ചെയ്യേണ്ടി വരുമെന്നത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു. നിലവില്‍ പ്രചാരത്തിലുള്ള 500ന്റെയും 1000ത്തിന്റെയും നോട്ടുകളുടെ നിരോധനത്തിനാപ്പം പുതിയ നോട്ടുകള്‍ കൂടി പുനര്‍വിതരണവും വേണ്ടി വന്നപ്പോള്‍ കാര്യത്തില്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു എന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു.

കഴിഞ്ഞ സെപ്തംബര്‍ മുതല്‍ മധ്യപ്രദേശിലെ ദേവാസിലും മഹാരാഷ്ട്രയിലെ നാസികിലുമുള്ള രണ്ട് പ്രസ്സുകളിലായി പുതിയ 500 രൂപയുടെ നോട്ടുകള്‍ നിറക്കാന്‍ തുടങ്ങിയിരുന്നു. പുതിയ രണ്ടായിരത്തിന്റെ നോട്ടുകളും കര്‍ണാടകയില്‍ മൈസൂരുവിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിലും പശ്ചിമ ബംഗാളിലെ സാല്‍ബോണിലും അച്ചടിക്കുകയാണ്. നാലിടത്തും ചേര്‍ന്ന് എല്ലാ മാസവും 3 ബില്യണ്‍ കറന്‍സി അച്ചടിക്കാന്‍ സാധിക്കും.

തിങ്കളാഴ്ച സമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ ധനകാര്യ മന്ത്രാലയത്തിന്റെ യോഗം ചേര്‍ന്ന് പുതിയ നോട്ടുകളുടെ വിതരണ സൗകര്യങ്ങള്‍ സംബന്ധിച്ചും എടിഎമ്മുകളില്‍ നിന്നുള്ള പിന്‍വലിക്കല്‍ സംബന്ധിച്ചും പരിശോധിച്ചിരുന്നു.

ആര്‍ബിഐയുടെയും, എസ്പിഎംസിഐഎല്‍ , ഇന്റ്‌റലിജന്‍സ് ബ്യുറോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെയും ഉദ്യേഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കറന്‍സി ചെസ്റ്റുകളില്‍ നിന്ന് ബാങ്കുകളിലേക്ക് സുരക്ഷിതമായി പണമെത്തിക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുത്തു. സംസ്ഥാന സര്‍ക്കാരുകളും സഹകരണം ഉറപ്പ് നല്കി. പണം സുരക്ഷിതമായി എത്തിക്കാന്‍ ഹെലികോപ്ടര്‍ സേവനം ഉപയോഗപ്പെടുത്തണം എന്ന ആവശ്യമാണ് ജാര്‍ഖണ്ഡ്, ബിഹാര്‍ സര്‍ക്കാരുകകള്‍ മുന്നോച്ച് വെച്ചത്.

നോട്ട് അച്ചടിക്കാന്‍ ഹൊഷാന്‍ഗാബാദ്, മദ്ധ്യപ്രദേശ്, മൈസുരു എന്നിവടങ്ങളിലെ പേപ്പര്‍ മില്ലുകളില്‍ ഒരു പരിധി വരെ ഇന്ത്യന്‍ പേപ്പര്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും മുന്തിയ പങ്കും പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വിദേശനിര്‍മ്മിതമായ പേപ്പറും മഷിയും തന്നെയാണ് ആശ്രയിക്കുന്നത്.

2011ല്‍ ബ്രീട്ടീഷ് കറന്‍സി പേപ്പറായ ഡി ലാ റുവുമായുള്ള കരാര്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടികാണിച്ച് ഉപേക്ഷിച്ചു. 2016ലെ പനാമ വെളിപ്പെടുത്തലുകളില്‍ ഇന്ത്യക്ക് കറന്‍സി പേപ്പര്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് വേണ്ടി പണിയെടുക്കുന്ന രണ്ട് ഇടനിലക്കാരുടെ പേരുകളും പുറത്ത് വിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍