UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അങ്ങാടിയില്‍ തോറ്റപ്പോള്‍ സംഘികള്‍ മാധ്യമങ്ങള്‍ക്കെതിരെ

Avatar

അഴിമുഖം പ്രതിനിധി

“കേരളത്തിൽ ഇപ്പോൾ തെരുവ് പട്ടികൾ ആരെയും കടിക്കാറില്ല” മലയാള മാധ്യമങ്ങൾ ഇപ്പോൾ നോട്ട്‌ വിഷയവും ആളുകൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പെരുപ്പിച്ചു കാട്ടുകയാണെന്ന അടിക്കുറുപ്പോടെ സംഘപരിവാർ ബുദ്ധി പ്രചരിപ്പിച്ച വാട്സ്ആപ് മെസ്സേജ് ആണിത്. കാശ്മീർ താഴ്‌വരയിൽ ഇപ്പോൾ ആരും കല്ലെറിയാറില്ല എന്ന ദേശീയ വിഷയത്തിന്റെ കേരളാ വേർഷൻ.

ഇന്ത്യയിലെ സാമ്പത്തിക വിപ്ലവത്തിന് തുടക്കമായി എന്ന് ബിബിസിയും ഏറ്റവും ശക്തനായ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയെന്ന് വാഷിങ്ടൺ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തെന്നു ഇവർ പ്രചരിപ്പിക്കുന്ന വാട്സ്ആപ് മെസ്സേജിൽ പറയുന്നു. ഇതൊക്കെ വായിച്ചും കണ്ടും ശീലിച്ചവരെ പോലെ ആണ്‌ എഴുത്ത്‌.

ഓരോ സ്ഥലത്തും നേരത്തേ മീഡിയയിലൂടെ ലൈവ് ആയി നിന്ന വിഷയങ്ങൾ കുത്തിപ്പൊക്കി, ഈ പ്രശ്നങ്ങളിൽ ഇപ്പോൾ മൗനം പാലിക്കുന്നു എന്ന് മെസേജ് ആയി വരുന്നത് കൃത്യം കൃത്യമായ ആസൂത്രണത്തോടെ സംഘ പരിവാർ  നിർവഹിക്കുന്ന കാര്യമാണ്. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ കമ്മ്യൂണിക്കേഷൻ സൗകര്യമുള്ളതു ആർ എസ് എസ് ഗ്രൂപ്പു കളിലാണ്.

സർസംഘ് ചാലക് അടിയന്തര സന്ദേശം നൽകിയാൽ ഏറ്റവും താഴെത്തട്ടിലുള്ള കാര്യകർത്താവായ മുഖ്യശിക്ഷകനിൽ ഏതാനും മണിക്കൂറുകള്‍ കൊണ്ടെത്തുമെന്നാണ് ആർ എസ് എസ് വിലയിരുത്തുന്നത്.

മാധ്യമങ്ങളോട് പുറം തിരിഞ്ഞു നിന്നിരുന്ന ആർ എസ് എസ് സ്വന്തമായി മീഡിയ വിഭാഗം അഞ്ച് വർഷം മുൻപ് മാത്രമാണ് ഉണ്ടാക്കിയത്. അഖിലഭാരതീയ അധികാരികളിൽ  ഒരാൾക്കായിരിക്കും കോ ഓർഡിനേഷൻ ചുമതല. കേരളത്തിൽ നിന്നുള്ള ജെ.നന്ദകുമാർ ആണ്‌ ഈ സെല്ലിന്റെ ആദ്യ കോ ഓർഡിനേറ്റർ. മുഖ്യധാരാ മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന സംഘ അനുഭാവികളെ കണ്ടെത്തുകയും അവരുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയുമാണ് ചെയ്യുന്നത്.

സംസ്ഥാന നിയമ സഭ തെരെഞ്ഞെടുപ്പുകൾക്കു ഒരു വർഷം മുൻപ് തന്നെ ട്രെൻഡ് അറിയാൻ മാധ്യമ പ്രവർത്തകരിലെ ഇത്തരം സ്ലീപ്പിങ് സംഘപ്രവർത്തകരെയാണ്  നിയോഗിക്കുന്നത്. പൊതുവെ നിഷ്പക്ഷർ എന്നറിയപ്പെട്ടിരുന്ന ഇക്കൂട്ടരിൽ പലരും മോദി അധികാരത്തിലെത്തിയ ശേഷം യഥാർത്ഥ രാഷ്ട്രീയ നിലപാട് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി കഴിഞ്ഞു.

ബാങ്കുകളുടെ ക്യൂവിൽ ആളുകൾ കുഴഞ്ഞു വീഴുന്നതും മരിക്കുന്നതുമൊക്കെ ഇവരെ അങ്ങേയറ്റം അസ്വസ്ഥരാക്കിയിരിക്കുന്നു. തലതിരിഞ്ഞ നോട്ട് നിരോധനം മൂലം 33 മരണമാണ് രാജ്യത്തു സംഭവിച്ചി രിക്കുന്നത്. ദേശസ്നേഹം കോരി ഒഴിച്ചത് കൊണ്ടോ പട്ടാളത്തിന്റെ പേരുപയോഗിച്ചോ ജനരോഷം തടുത്തു നിർത്താൻ കഴിയില്ലെന്ന് മനസിലായതോടെ ആണ്‌ മാധ്യമങ്ങൾക്കെതിരെ സംഘപരിവാർ ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്. ലോകമാധ്യമങ്ങൾ മോദിയെ വാഴ്ത്തുമ്പോൾ ഇന്ത്യൻ മീഡിയ ഇകഴ്ത്തുന്നു എന്ന ലൈൻ.

നോട്ട് പിൻവലിക്കൽ സംഭവത്തെ ക്കുറിച്ചു പരിപാടിയെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ കൊടുത്ത റിപ്പോര്‍ട്ടുകളുടെ ലിങ്ക്‌ കൂടി താഴെ കൊടുക്കുന്നു.

1.The New York Times- Chaos as Millions in India Crowd Banks to Exchange Currency

2. BBC- How India’s currency ban is hurting the poorIndia rupees: Chaos at banks after ‘black money’ ban

3.The Guardian- Why the corrupt rich will welcome Modi’s ‘surgical strike on corruption’

4.Huffington Post-Demonetisation Death Toll Rises To 25 And It’s Only Been 6 Days

5.Aljazira-Anger intensifies over India’s demonetisation moveIndia demonetisation: Chaos as ATMs run dry

6.Washington Post- Panic, anger and a scramble to stash cash amid India’s ‘black money’ squeeze, India struggles as millions throng banks to swap currency

7.The Independent-Indians scramble to deposit cash as government voids high-value bank notes in ‘black money’ crackdown

8. Dailymail- ‘Modi boasts of his 56-inch chest, but what kind of son lets his mother go through that?’ PM’s 96-year-old mother queues up to change notes

9.Financial Times-India cash crunch update: Still chaotic

10. International Business Times-India’s economic growth to take a hit over demonetisation drive: India Ratings

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍