UPDATES

ട്രെന്‍ഡിങ്ങ്

കാശ് വെച്ചുള്ള കളിയില്‍ ജിഡിപി തളരുന്നു; മോദി പഴയ രീതികളിലേക്ക് തിരിയുന്നു

അടുത്ത വര്‍ഷം നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഇന്ത്യയിലെ കാശിന്റെ നേരിട്ടുള്ള കൈമാറ്റത്തില്‍ അധിഷ്ഠിതമായ വാണിജ്യത്തെ നിലനിര്‍ത്തേണ്ടത് മോദിയെ സംബന്ധിച്ചു നിര്‍ണായകമാണ്

വൃഷ്ടി ബെനിവാള്‍, ബിഭൂദത്ത പ്രധാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാധാരണമായ നോട്ട് പിന്‍വലിക്കല്‍ നടപടി ദുര്‍ഘടമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നതെന്ന സൂചനകള്‍ വന്നുകൊണ്ടിരിക്കെ, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ മോദി സാമ്പ്രദായിക മാര്‍ഗങ്ങളിലേക്ക് തിരിയുകയാണ്.

മാര്‍ച്ച് വരെ 600 ബില്ല്യണ്‍ രൂപ ഈ സാമ്പത്തിക വര്‍ഷത്തെ അധികച്ചെലവിനായി വകയിരുത്തിക്കഴിഞ്ഞു. ഇതില്‍ മോദി ഒരിക്കല്‍ അപഹസിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 10 ശതമാനം വര്‍ദ്ധനവുണ്ട്. വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാളും കുറവാണ്. മോദിയുടെ നീക്കം ആവശ്യത്തില്‍ (demand) ഇടിവ് വരുത്തിയതിനെ തുടര്‍ന്ന് പണപ്പെരുപ്പവും കുറഞ്ഞിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ കണക്കുകള്‍ പറയുന്നത്.

നോട്ട് നിരോധനം സ്വകാര്യ നിക്ഷേപത്തെ കുറയ്ക്കും എന്നതിനാല്‍ പൊതുചെലവ് കൂട്ടേണ്ടിവരുമെന്ന് മുംബൈയിലെ EPW ഗവേഷണ ഫൌണ്ടേഷനിലെ ഡെന്നിസ് രാജ് കുമാര്‍ പറഞ്ഞു. “തൊഴിലുറപ്പ് പദ്ധതി രാജ്യം എത്തിക്കൊണ്ടിരിക്കുന്ന ഗ്രാമീണ പ്രതിസന്ധിയെ അല്പമെങ്കിലും അയയ്ക്കാന്‍ സഹായിക്കും.”

അടുത്ത വര്‍ഷം നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഇന്ത്യയിലെ കാശിന്റെ നേരിട്ടുള്ള കൈമാറ്റത്തില്‍ അധിഷ്ഠിതമായ വാണിജ്യത്തെ നിലനിര്‍ത്തേണ്ടത് മോദിയെ സംബന്ധിച്ചു നിര്‍ണായകമാണ്. വിതരണത്തിലുള്ള 86 ശതമാനം നോട്ടുകളും പിന്‍വലിക്കാനുള്ള നവംബര്‍ 8-ലെ പ്രഖ്യാപനത്തെത്തുടര്‍ന്ന് വിളകളുടെ വില്‍പ്പന ഇടിഞ്ഞതോടെ ഭക്ഷ്യവസ്തുക്കളുടെ വില കുറയും.

ബ്ലൂംബര്‍ഗ് സര്‍വെ പ്രകാരം ഡല്‍ഹിയില്‍ ഉപഭോക്തൃ വിലകള്‍ നവംബറില്‍ 3.9 ശതമാനം ഉയര്‍ന്നു. 15 മാസത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണപ്പെരുപ്പ ലക്ഷ്യത്തെക്കാള്‍ 4 ശതമാനം mid-point താഴെയുമാണത്.

ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പലിശനിരക്കുകള്‍ ഡിസംബര്‍ 7-നു 6 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ മാറ്റമില്ലാതെ നിര്‍ത്തി. വളര്‍ച്ച നിരക്കിന്റെ പ്രവചനത്തില്‍ കുറയ്ക്കുകയും ചെയ്തു. ദുര്‍ബലമായ നിക്ഷേപവും കാര്‍ഷിക മേഖലയിലെ മാന്ദ്യവും കാശിന്റെ ക്ഷാമവും ചൂണ്ടിക്കാട്ടി ഏഷ്യന്‍ വികസന ബാങ്ക് 2016-ലെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് പ്രവചനം 7.4 ശതമാനത്തില്‍ നിന്നും 7 ശതമാനമായാണ് കുറച്ചത്.

ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന നവംബറില്‍ 5.9 ശതമാനം കുറഞ്ഞു. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ സംഘടനയുടെ കഴിഞ്ഞ വാരത്തില്‍ പുറത്തിറക്കിയ  കണക്കനുസരിച്ച് 2015 ഡിസംബറിന് ശേഷം ആദ്യമായാണ് കുറവ് വരുന്നത്.

തുടര്‍ച്ചയായ വരള്‍ച്ച വിളകളും കച്ചവടവും നശിപ്പിച്ചതിനുശേഷം സാവധാനം തങ്ങളുടെ സമ്പാദ്യങ്ങള്‍ വീണ്ടും കെട്ടിപ്പടുക്കുന്ന 800 ദശലക്ഷം ഇന്ത്യന്‍ ഗ്രാമീണരാണ് മോദിയുടെ പ്രധാന ആശങ്ക. കണക്കില്‍പ്പെടാത്ത പണം കൈവശം വെച്ചവരെ പിടിക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കം വാസ്തവത്തില്‍ ബാധിക്കുക ബാങ്ക് സേവനങ്ങളോ ഇന്റര്‍നെറ്റ് സേവനങ്ങളോ ലഭ്യമല്ലാത്ത മനുഷ്യരെയാണ്.

narendra-modi3

ഉത്തര്‍ പ്രദേശും പഞ്ചാബും അടക്കമുള്ള കാര്‍ഷിക സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിന് മോദിക്ക് ഗ്രാമീണ ഇന്ത്യയുടെ പിന്തുണ ആവശ്യമാണ്. 2022-ഓടെ കാര്‍ഷിക വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്ത മോദി ഈ വര്‍ഷം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം ബജറ്റിലനുവദിച്ച 385 ബില്ല്യണ്‍ രൂപയില്‍ നിന്നും രണ്ടുതവണ വര്‍ധിപ്പിച്ചു.

ഏറ്റവും അവസാനമായി 40 ബില്ല്യണ്‍ രൂപയാണ് ലോകത്തെ ഏറ്റവും വലിയ പൊതു തൊഴില്‍ പദ്ധതിക്കായി-മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-  കൂട്ടി നല്‍കിയത്. കാര്‍ഷികാനുബന്ധ പ്രവര്‍ത്തികള്‍ക്കായി മറ്റൊരു 30 ബില്ല്യണ്‍ രൂപ കൂടി ചെലവഴിക്കും.

“ശൌചാലയങ്ങള്‍, വീടുകള്‍, പാതകള്‍ എന്നിവ  നിര്‍മ്മിക്കുക, കൂടുതല്‍ ഗ്രാമീണ വികസന പദ്ധതികള്‍ സര്‍ക്കാര്‍ അടിയന്തരമായി ഏറ്റെടുക്കണം,” യുപിയിലെ ബുന്ദേല്‍ല്‍ഖണ്ഡിലെ കര്‍ഷകരെ സഹായിക്കുന്ന സംഘം അഖില ഭാരതീയ സമാജ് സേവ സന്‍സ്ഥാന്‍ ഡയറക്ടര്‍ ഭഗവത് പ്രസാദ് പറഞ്ഞു. “നോട്ട് പിന്‍വലിക്കല്‍ മൂലം ഉപജീവനമാര്‍ഗം അരക്ഷിതമായ ഗ്രാമീണര്‍ക്ക് ആശ്വാസം നല്‍കാനുള്ള ഏറ്റവും നല്ല വഴി തൊഴിലുറപ്പ് പദ്ധതി തന്നെയാണ്.”

ഗ്രാമീണ തൊഴില്‍ പദ്ധതി ആവശ്യമായതിലും കുറവ് തൊഴിലുകളെ സൃഷ്ടിക്കും എന്നതിനാല്‍ സമ്പദ് രംഗത്തെ താങ്ങിനിര്‍ത്താന്‍ മോദി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടിവരും എന്നാണ് ഇന്ത്യന്‍ ഗ്രാമീണ സമ്പദ് രംഗത്തെക്കുറിച്ച് പഠിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍  ജയ് ശങ്കര്‍ പറയുന്നത്. പൊതു ചെലവുകള്‍ ആവശ്യത്തെ വര്‍ദ്ധിപ്പിക്കുമെങ്കിലും ഏത് പുതിയ പദ്ധതിയും നടപ്പാക്കിവരാന്‍ ഏതാണ്ട് ഒന്നര വര്‍ഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. Nifty Fast Moving Consumer Goods സൂചിക മോദിയുടെ നവംബര്‍ 8 പ്രഖ്യാപനത്തിന് ശേഷം 7.2 ശതമാനം ഇടിഞ്ഞു കഴിഞ്ഞു.

ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് തിരിച്ചെത്താന്‍  2018 ഒക്ടോബര്‍-മാര്‍ച്ച് വരെയെങ്കിലും സമയമെടുക്കും. സോപ്, മിഠായികള്‍ മുതലായവ വില്‍ക്കുന്ന കമ്പനികള്‍ക്ക് 2017 ജനുവരി-മാര്‍ച്ചില്‍ ലാഭം കുറവായേക്കും എന്നാണ് സൂചന. ജാഗ്രതയോടെ ഇരിക്കാനാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍